ചങ്ങംകരി യു.പി.എസ്സില്‍ സീസണ്‍ വാച്ച് തുടങ്ങി

Posted By : Seed SPOC, Alappuzha On 21st November 2013


എടത്വ: ചങ്ങംകരി ദേവസ്വം ബോര്‍ഡ് യു.പി.എസ്സില്‍ "മാതൃഭൂമി' - സീഡ് സീസണ്‍ വാച്ച് തുടങ്ങി. സ്കൂള്‍ മുറ്റത്തെ ഗുല്‍മോഹറാണ് കുട്ടികള്‍ പഠനത്തിനായി തിരഞ്ഞെടുത്തത്. മരച്ചുവട്ടില്‍ കുട്ടികളുടെ യോഗം വിളിച്ചുചേര്‍ത്താണ് സീസണ്‍ വാച്ചിന് തുടക്കമിട്ടത്.ഗുല്‍മോഹറിലെ ശിഖരങ്ങളുടെ എണ്ണം, ഉയരം, ചുറ്റളവ് എന്നിവയും തളിരിലകളുടെ കണക്കും കുട്ടികള്‍ ശേഖരിച്ചു. 15 വര്‍ഷംമുമ്പ് സ്കൂള്‍ മുറ്റത്ത് നട്ടുപിടിപ്പിച്ച മരമാണിത്.ഗുല്‍മോഹറിനൊപ്പം സ്കൂള്‍ വളപ്പിലെ മാവ്, ആല്‍, ഉങ്ങ്, വട്ട എന്നിവയും പഠനവിഷയമാക്കുന്നുണ്ട്.സീഡ് ക്ലബ്ബിലെ അഞ്ച് കുട്ടികള്‍ അടങ്ങുന്ന സംഘമാണ് ഓരോ മരങ്ങളും നോക്കുന്നത്.സീഡ് കോ ഓര്‍ഡിനേറ്റര്‍ ജി. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് തങ്കപ്പന്‍ നായര്‍, ഹെഡ്മിസ്ട്രസ് ഉഷാകുമാരി, അധ്യാപകരായ ടി.ആര്‍. ഗിരിജകുമാരി, സി.പി. ഗിരിജകുമാരി, ആശ എന്നിവര്‍ പങ്കെടുത്തു.