മയ്യഴി: ചാലക്കര ഡോ. അംബേദ്കര്‍ കോ-ഓപ്പറേറ്റീവ് പബ്ലിക് സ്‌കൂളില്‍ സീഡ് പദ്ധതി തുടങ്ങി. മാഹി കൃഷിവകുപ്പുമായി സഹകരിച്ച് തുടങ്ങിയ 'ചങ്ങാതിക്കൊരു മരം' പദ്ധതിയുടെ ഉദ്ഘാടനം കൃഷിവകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ജെ.സെന്തില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. 150 വിദ്യാര്‍ഥികള്‍ ഔഷധ ഫലവൃക്ഷത്തൈകള്‍ രണ്ടു സുഹൃത്തുക്കളെന്ന നിലയില്‍ കൈമാറി. സുഹൃത്തിനോടുള്ള സ്‌നേഹം വൃക്ഷത്തൈ വീട്ടില്‍ നട്ടുപിടിപ്പിച്ച് പരിചരിച്ച് വലുതാക്കുന്നതിലൂടെ കാണിക്കും. വൃക്ഷത്തൈകള്‍ സംരക്ഷിക്കുമെന്ന് വിദ്യാര്‍ഥികള്‍ പ്രതിജ്ഞയെടുത്തു. മാഹി എഡ്യുക്കേഷണല്‍ കോ-ഓപ്പ്. സൊസൈറ്റി ഡയറക്ടര്‍ എ.കെ.സുരേശന്‍ അധ്യക്ഷത വഹിച്ചു. സൊസൈറ്റി പ്രസിഡന്റ് കെ.ടി.കെ.ബാലകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി.