കോട്ടയം: പരിസ്ഥിതിയും സമൂഹവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളും പുറംലോകത്തെത്തിക്കാനുള്ള ദൗത്യം മാതൃഭൂമി സീഡ് വിദ്യാര്‍ഥികള്‍ ഏറ്റെടുക്കുന്നു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ മാതൃഭൂമി ദിനപത്രം, മാതൃഭൂമി ന്യൂസ് ചാനല്‍, മാതൃഭൂമി വെബ്‌സൈറ്റ് എന്നിവയിലൂടെ ലോകമാകെ എത്തിക്കാനുള്ള യത്‌നത്തിലാണ് വിദ്യാര്‍ഥികള്‍. ഇതിന്റെ ഭാഗമായി പാലാ, കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലകളിലെ സ്‌കൂളുകളിലെ സീഡ് റിപ്പോര്‍ട്ടര്‍മാരായി തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് ചൊവ്വാഴ്ച പരിശീലനം നല്‍കി.മാതൃഭൂമി കോട്ടയം ഡെപ്യൂട്ടി എഡിറ്റര്‍ വെച്ചൂച്ചിറ മധു, സീനിയര്‍ സബ്എഡിറ്റര്‍ പി.ജെ.ജോസ്, മാതൃഭൂമി ന്യൂസ് ചാനല്‍ റിപ്പോര്‍ട്ടര്‍ വിപിന്‍ചന്ദ് എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. മാതൃഭൂമി കോട്ടയം സീനിയര്‍ റീജണല്‍ മാനേജര്‍ രാജേന്ദ്രപ്രസാദ് കുട്ടികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.
കോട്ടയം, കടുത്തുരുത്തി
വിദ്യാഭ്യാസ ജില്ലകളിലെ
ശില്പശാല ഇന്ന്
കോട്ടയം: കോട്ടയം, കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലകളിലെ സീഡ് റിപ്പോര്‍ട്ടര്‍മാരായി തിരഞ്ഞെടുക്കപ്പെട്ട കുട്ടികള്‍ക്കുള്ള ശില്പശാല ബുധനാഴ്ച നടത്തും. കോട്ടയം മാതൃഭൂമി ഓഫീസില്‍ പകല്‍ 2 മുതല്‍ 4 വരെയാണ് ശില്പശാല. വിവരങ്ങള്‍ക്ക് മാതൃഭൂമി പ്രതിനിധിയുമായി ബന്ധപ്പെടണം. ഫോണ്‍: 9747332925.