പാലക്കാട്: ജനകീയ മത്സ്യക്കൃഷിയും പൈപ്പ് കമ്പോസ്റ്റും ഒരുക്കി പുതിയകൃഷിപാഠം രചിക്കുകയാണ് വരോട് യു.പി.സ്‌കൂള്‍. സ്‌കൂളിലെ സീഡ്ക്ലബ് അംഗങ്ങളാണ് വിദ്യാര്‍ഥികള്‍ക്കിടയില്‍ നൂതനമായ ഈ സംരംഭത്തിന് തുടക്കം കുറിച്ചത്. കുളങ്ങളും വെള്ളക്കുഴികളുമുള്ള വീടുകളില്‍ ലഘുലേഖയും നോട്ടീസും വിതരണം ചെയ്തുകൊണ്ടാണ് സീഡ്‌പോലീസ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. സ്‌കൂളിന് സമീപത്തുള്ള വീട്ടിലെ കുളത്തില്‍ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ച് അമ്പലപ്പാറ പഞ്ചായത്ത് വൈസ് പ്രസിഡന്റ് യു. രാജഗോപാല്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. പ്രധാനാധ്യാപിക യു.ആര്‍. വിലാസിനി, സീഡ് കോ-ഓര്‍ഡിനേറ്റര്‍ കെ.കൃഷ്ണരാജ് എന്നിവര്‍ പ്രസംഗിച്ചു.