പ്ലാസ്റ്റിക്കിന് ബദലായ പേപ്പര്‍ബാഗുമായി വരോട് യു.പി. സ്‌കൂളിലെവിദ്യാര്‍ഥികള്‍

Posted By : pkdadmin On 19th November 2013


ഒറ്റപ്പാലം: പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കാനായി പേപ്പര്‍ബാഗുകള്‍ നിര്‍മിച്ച് വിദ്യാര്‍ഥികളുുെട മാതൃക. ലവ്പ്ലാസ്റ്റിക് പദ്ധതിയുടെ ഭാഗമായാണ് വരോട് യു.പി. സ്‌കൂളിലെ സീഡ് ക്ലബ്ബംഗങ്ങള്‍ ബാഗ് നിര്‍മിച്ചത്. വിദ്യാലയത്തിനുസമീപത്തെ കടകളില്‍ പേപ്പര്‍ബാഗ് ഉപയോഗിക്കാന്‍ ബോധവത്കരണം നടത്തി. 800 വിദ്യാര്‍ഥികളുടെ വീടുകളില്‍ നിന്ന് പ്ലാസ്റ്റിക് ശേഖരണവും തുടങ്ങിയിട്ടുണ്ട്. സീഡ് കോ-ഓര്‍ഡിനേറ്റര്‍ കൃഷ്ണരാജ്, അനീഷ്, ജ്യോതികൃഷ്ണ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വംനല്‍കി.