ചെര്‍പ്പുളശ്ശേരി: വിദ്യാര്‍ഥികളുടെ നീന്തല്‍പരിശീലനത്തിനും പൊതുജനങ്ങളുടെ ആവശ്യത്തിനും ഉപയോഗിക്കുന്ന ജലാശയം പായലും ചണ്ടിയും നീക്കി വെള്ളിനേഴിയില്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ 'സീഡ്' കൂട്ടായ്മയുടെ നേതൃത്വത്തില്‍ ശുചീകരിച്ചു. അറുപതോളം കുട്ടികള്‍ നീന്തല്‍ പരിശിലനത്തിനുപയോഗിക്കുന്ന വെള്ളിനേഴി ഗവ. ഹൈസ്‌കൂളിനടുത്തുള്ള കുണ്ടംതോട് നീര്‍ത്തടപദ്ധതി പ്രദേശത്തെ ജലാശയമാണിത്. കായികാധ്യാപിക ലളിതയുടെ നേതൃത്വത്തില്‍ നീന്തല്‍ പരിശിലിച്ച പല വിദ്യാര്‍ഥികള്‍ക്കും ഉന്നതവിദ്യാഭ്യാസത്തിന് സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ പ്രവേശനം ലഭിച്ചിട്ടുണ്ട്. ചിലര്‍ സംസ്ഥാനതല മത്സരങ്ങളിലെത്തി. പലര്‍ക്കും ജോലിയും ലഭിച്ചു. പ്രിന്‍സിപ്പല്‍ സി. കമലാദേവി ജലാശയ ശുചീകരണം ഉദ്ഘാടനംചെയ്തു. പി.ടി.എ. പ്രസിഡന്റ് വിശ്വനാഥന്‍, സ്‌കൂള്‍ സീഡ് കോ-ഓര്‍ഡിനേറ്റര്‍ ലതിക, ഹൈസ്‌കൂള്‍വിഭാഗം കായികാധ്യാപിക ലളിത, സ്റ്റാഫംഗങ്ങള്‍, നീന്തല്‍ പരിശിലനവിദ്യാര്‍ഥികള്‍, ഹൈസ്‌കൂള്‍വിദ്യാര്‍ഥികള്‍ എന്നിവരും സീഡ്കൂട്ടായ്മയുടെ ശുചീകരണയജ്ഞത്തില്‍ പങ്കാളികളായി. 10 മുതല്‍ നടക്കുന്ന ചെര്‍പ്പുളശ്ശേരി ഉപജില്ലാ നീന്തല്‍മത്സരങ്ങള്‍ ഈ കുളത്തില്‍ സംഘടിപ്പിക്കുന്നതിന്റെ മുന്നോടിയായാണ് ശുചീകരണം സംഘടിപ്പിച്ചത്.