കരനെല്‍കൃഷിയിലെ കള പറിച്ച് കര്‍ക്കടകം ആഘോഷിച്ചു

Posted By : tcradmin On 20th July 2013


കൊടുങ്ങല്ലൂര്‍: പടിഞ്ഞാറന്‍ വെമ്പല്ലൂര്‍ സായ് വിദ്യാഭവനിലെ മാതൃഭൂമി സീഡ് അംഗങ്ങള്‍ കര്‍ക്കടകം ഒന്ന് ആഘോഷങ്ങളുടെ ഭാഗമായി കരനെല്ലിന്റെ കളകള്‍ പറിച്ചുമാറ്റുകയും, പച്ചക്കറി വിത്തുകള്‍ നടുകയും ചെയ്തു.
ജൈവവളങ്ങള്‍ മാത്രം ഉപയോഗിച്ചുള്ള കൃഷിയിലൂടെ കഴിഞ്ഞവര്‍ഷവും സീഡ് അംഗങ്ങള്‍ സ്‌കൂളില്‍ നല്ല വിളവ് എടുക്കുകയും ഇതിലൂടെ ലഭിച്ച വരുമാനം സേവനപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുകയും ചെയ്തു.
സ്‌കൂള്‍ മാനേജര്‍ ടി. ബാലകൃഷ്ണന്‍, പ്രിന്‍സിപ്പല്‍ സി. വിജയകുമാരി, വിജയശ്രീ നന്ദന്‍, പി.എസ്. സിജി, സീഡ് കോ-ഓര്‍ഡിനേറ്റര്‍ കെ.ഡി. റീഗ എന്നിവര്‍ നേതൃത്വം നല്‍കി.