തണല്‍മരങ്ങളില്‍ ആണിയടിക്കുന്നവര്‍ ശ്രദ്ധിക്കുക; 'സീഡ്' കൂട്ടായ്മ രംഗത്ത്

Posted By : pkdadmin On 19th November 2013


ചെര്‍പ്പുളശ്ശേരി: വഴിയോരങ്ങളിലെ തണല്‍മരങ്ങളില്‍ ആണിയടിച്ച് പരസ്യബോര്‍ഡുകള്‍ സ്ഥാപിക്കുന്നവര്‍ സൂക്ഷിക്കുക. 'സീഡ്' കൂട്ടായ്മ സജീവമായി രംഗത്ത്. കാറല്‍മണ്ണ എന്‍.എന്‍. നമ്പൂതിരി മെമ്മോറിയല്‍ യു.പി. സ്‌കൂളിലെ കുട്ടികളാണ് സീഡ് പോലീസിന്റെ നേതൃത്വത്തില്‍ സ്‌കൂള്‍ പരിസരത്തെ സംസ്ഥാന പാതയോരങ്ങളിലെ തണല്‍മരങ്ങളില്‍ ആണിയടിച്ച് സ്ഥാപിച്ച പരസ്യബോര്‍ഡുകള്‍ നീക്കം ചെയ്തത്. ഇത്തരം ബോര്‍ഡുകള്‍ നീക്കം ചെയ്യണമെന്ന് പ്രചാരണവും നടത്തി. ബോധവത്കരണ പ്രവര്‍ത്തനങ്ങളും പ്രതിഷേധറാലിയുമുണ്ടായി പ്രധാനാധ്യാപിക കെ. പ്രകാശിനി, പി.ആര്‍. ഭാവന, കെ. ആര്യാദേവി, കെ. ലേഖ, എം. ഹാറൂണ്‍, എം. സജിത്, സീഡ് കോ-ഓര്‍ഡിനേറ്റര്‍മാരായ ടി. പ്രസാദ് (കാറല്‍മണ്ണ എന്‍.എന്‍.എന്‍.എം.യു.പി. സ്‌കൂള്‍), എന്‍. അച്യുതാനന്ദന്‍ (ചെറുമുണ്ടശ്ശേരി യു.പി. സ്‌കൂള്‍) എന്നിവര്‍ നേതൃത്വം നല്‍കി.