പാലക്കാട്ട് ലവ്പ്ലാസ്റ്റിക് ശേഖരണം തുടങ്ങി

Posted By : pkdadmin On 19th November 2013


അടയ്ക്കാപ്പുത്തൂര്‍: വിദ്യാര്‍ഥികളുടെ കൂട്ടായ്മയോടെ മണ്ണിനെ സ്‌നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന സാമൂഹിക സംസ്‌കാരമുണ്ടാക്കുന്നതിന് മാതൃഭൂമി സീഡ് 'ലവ് പ്ലാസ്റ്റിക്' പദ്ധതിക്ക് കഴിഞ്ഞെന്ന് ഒറ്റപ്പാലം വിദ്യാഭ്യാസജില്ല ഓഫീസര്‍ സി. ലീല. അടയ്ക്കാപ്പുത്തൂര്‍ ശബരി പി.ടി.ബി. സ്മാരക ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ലവ് പ്ലാസ്റ്റിക് പദ്ധതിയുടെ ഭാഗമായി നടത്തിയ പ്ലാസ്റ്റിക് ശേഖരണത്തിന്റെ പാലക്കാട് ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അവര്‍. 'മാതൃഭൂമി' ഡെപ്യൂട്ടി എഡിറ്റര്‍ ടി. അരുണ്‍കുമാര്‍ അധ്യക്ഷനായി. സ്വാതന്ത്ര്യസമരപ്രസ്ഥാനത്തിന് നായകത്വമേകിയ 'മാതൃഭൂമി' വളരെയേറെ ലക്ഷ്യബോധത്തോടെ തുടങ്ങിയ സീഡ് ലവ് പ്ലാസ്റ്റിക് പദ്ധതി ലക്ഷ്യപ്രാപ്തിയിലെത്തിയിരിക്കുകയാണെന്ന് പ്രമുഖ പരിസ്ഥിതിപ്രവര്‍ത്തകന്‍ ഇന്ത്യനൂര്‍ ഗോപി അഭിപ്രായപ്പെട്ടു. വെള്ളിനേഴി പഞ്ചായത്ത് പ്രസിഡന്റ് സി.ജി. ഗീത, വാര്‍ഡംഗം കെ. ശാന്തകുമാരി, സ്‌കൂള്‍ ഡെപ്യൂട്ടി മാനേജര്‍ കെ.ആര്‍. രാമകൃഷ്ണന്‍, പി.ടി.എ. വൈസ് പ്രസിഡന്റ് കെ.ടി. മുരളീമോഹന്‍, പ്രധാനാധ്യാപകന്‍ കെ.ആര്‍. വേണുഗോപാല്‍, സീഡ് കോ-ഓര്‍ഡിനേറ്റര്‍ കെ. അജിത്, മാതൃഭൂമി ചീഫ് സബ് എഡിറ്റര്‍ രാജന്‍ ചെറുക്കാട്, പാലക്കാട് യൂണിറ്റ് സര്‍ക്കുലേഷന്‍ മാനേജര്‍ സജി കെ. തോമസ് എന്നിവര്‍ സംസാരിച്ചു. വിദ്യാര്‍ഥികള്‍ സമാഹരിച്ച പ്ലാസ്റ്റിക്, വാഹനത്തിലേക്ക് കയറ്റുന്നതിന്റെ ഫ്‌ളാഗ് ഓഫും ഡി.ഇ.ഒ. സി. ലീല നിര്‍വഹിച്ചു. ജില്ലയിലെ 20 വിദ്യാലയങ്ങളില്‍നിന്നുള്ള പ്ലാസ്റ്റിക് സമാഹരണമാണ് നടന്നത്.