ജലാശയസംരക്ഷണ പദ്ധതിയുമായി കാട്ടുകുളം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍

Posted By : pkdadmin On 19th November 2013


ചെര്‍പ്പുളശ്ശേരി: ഗ്രാമീണജലാശയങ്ങള്‍ സംരക്ഷിക്കുന്നതിനും ജലമലിനീകരണത്തിനെതിരെ ബോധവത്കരണത്തിനുമായി കാട്ടുകുളം എ.കെ.എന്‍.എം.എം.എ. മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ സീഡ് പരിസ്ഥിതിക്ലബ്ബിന്റെ നേതൃത്വത്തില്‍ സജീവമായി രംഗത്ത്. 'കുളങ്ങള്‍-പത്മതീര്‍ഥങ്ങള്‍' എന്ന പദ്ധതിയാണ് സീഡ് പോലീസിന്റെ നേതൃത്വത്തില്‍ യാഥാര്‍ഥ്യമാക്കുന്നത്. കുളങ്ങളും തോടുകളും മലിനമാക്കുന്നതിനെതിരെ സമൂഹം ഉണരണമെന്ന് ആഹ്വാനംചെയ്താണ് സീഡ് പൊതുജലാശയങ്ങള്‍ക്കുമുന്നില്‍ ജാഗ്രതാബോര്‍ഡുകള്‍ സ്ഥാപിച്ചത്. പുഞ്ചപ്പാടം കോടര്‍മണ്ണ കുളത്തിനുസമീപമാണ് ആദ്യ ബോര്‍ഡ് വെച്ചത്. സ്‌കൂളിനടുത്തുള്ള വീടുകളിലെ കിണറുകളില്‍ ജലപരിശോധനയും പദ്ധതിയുടെ ഭാഗമായി ആരംഭിച്ചു.പ്രധാനാധ്യാപിക എം. കാര്‍ത്യായനി, സീഡ് കോ-ഓര്‍ഡിനേറ്റര്‍ കെ. പ്രമോദ്, പ്രശോഭ്, എ. ഗീതാഗോവിന്ദ്, എസ്. പാര്‍വതി, മുഹമ്മദ് ജാഫിര്‍, എം.ആര്‍. മിഥുന്‍, ടി.ടി. റമീസ്, ജെ. ആതിര, കെ. സ്‌നേഹ, കെ. ശ്രേയപ്രസാദ് എന്നിവര്‍ വിദ്യാര്‍ഥികളുടെ കൂട്ടായ്മയ്ക്ക് നേതൃത്വമേകി.