തിരൂര്‍:സ്കൂളുകളില്‍ നടക്കുന്ന സംഭവങ്ങളും വിശേഷങ്ങളും റിപ്പോര്‍ട്ട് ചെയ്യാന്‍ ഇനി 'സീഡ് റിപ്പോര്‍ട്ടര്‍'മാര്‍. മാതൃഭൂമി ഫെഡറല്‍ബാങ്കിന്റെ സഹകരണത്തോടെ നടപ്പാക്കിവരുന്ന പ്രകൃതിസംരക്ഷണ പദ്ധതിയായ 'സീഡി'ന്റെ ഭാഗമായാണ് ഓരോ സ്കൂളിലും കുട്ടികളില്നിന്നുതന്നെയുള്ള റിപ്പോര്‍ട്ടര്‍മാരെ തിരഞ്ഞെടുത്തത്. തിരൂര്‍ വിദ്യാഭ്യാസജില്ലയിലെ റിപ്പോര്‍ട്ടര്‍മാര്‍ക്കുള്ള പരിശീലനം ശനിയാഴ്ച നടന്നു. മാതൃഭൂമി ന്യൂസ് എഡിറ്റര്‍ എം.കെ. കൃഷ്ണകുമാര്‍ ക്ലാസെടുത്തു. സീഡ് ജില്ലാ എസ്.പി.ഒ.സി സി.കെ. വിജയകൃഷ്ണന് നേതൃത്വം നല്കി.