മലപ്പുറം: സാമൂഹിക പ്രതിബന്ധതയോടെ മാതൃഭൂമി നടപ്പാക്കിവരുന്ന സീഡ് പദ്ധതി സര്‍ക്കാറിന്റെ പരിസ്ഥിതി കൃഷിസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ പിന്തുണയാണ് നല്‍കുന്നതെന്ന് പി. ഉബൈദുള്ള എം.എല്‍.എ പറഞ്ഞു. മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ സ്‌കൂള്‍തല കോ-ഓര്‍ഡിനേറ്റര്‍മാര്‍ക്കായി നടത്തിയ പരിശീലന ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭക്ഷണം കരുതി ഉപയോഗിക്കുന്ന സംസ്‌കാരം വളര്‍ത്തിയെടുക്കുന്നതിലൂടെ പട്ടിണിക്കെതിരായ പോരാട്ടത്തില്‍ കുട്ടികളെയും സജ്ജരാക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ വി.പി. ജയപ്രകാശ്, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ വി. കൃഷ്ണദാസ്, മലപ്പുറം ഡി.ഇ.ഒ സഫറുള്ള, മാതൃഭൂമി റീജണല്‍ മാനേജര്‍ വി.എസ്. ജയകൃഷ്ണന്‍, സി.കെ. വിജയകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു. മാതൃഭൂമി സീനിയര്‍ റിപ്പോര്‍ട്ടര്‍ സിറാജ് കാസിം ക്ലാസെടുത്തു.