വീട്ടില്‍ പച്ചക്കറിത്തോട്ടവുമായി തിരുവിഴാംകുന്ന് സി.പി.എ.യു.പി.സ്‌കൂളിലെ വിദ്യാര്‍ഥിക്കൂട്ടം

Posted By : pkdadmin On 18th November 2013


തിരുവിഴാംകുന്ന്: വിഷരഹിതമായ പച്ചക്കറികള്‍ എല്ലാവീട്ടിലും എന്ന ലക്ഷ്യത്തോടെ വിദ്യാര്‍ഥിക്കൂട്ടം തിരുവിഴാംകുന്ന് സി.പി.എ.യു.പി.സ്‌കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബിന്റെയും പരിസ്ഥിതിക്ലബ്ബിന്റെയും നേതൃത്വത്തിലാണ് പരിപാടി. കൃഷിവകുപ്പിന്റെ സഹകരണത്തോടെയാണ് സമഗ്ര പച്ചക്കറിവികസന പദ്ധതിയെന്നപേരില്‍ വിദ്യാര്‍ഥികള്‍ കൃഷിതുടങ്ങിയിട്ടുള്ളത്. സംയോജിത വളപ്രയോഗത്തിലൂടെയും കീടനിയന്ത്രണത്തിലൂടെയും ഭക്ഷ്യയോഗ്യമായ പച്ചക്കറികളുടെ ഉത്പാദനമാണ് പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്. സീഡ് ക്ലബ്ബിലെ 11 അംഗങ്ങളുടെ നേതൃത്വത്തില്‍ സ്‌കൂളിലെ അറുനൂറോളം കുട്ടികളാണ് പദ്ധതിയില്‍ അംഗങ്ങളാകുന്നത്. പദ്ധതിയുടെ ഉദ്ഘാടനം പി.ടി.എ. പ്രസിഡന്റ് ജലാല്‍ നിര്‍വഹിച്ചു. വിദ്യാര്‍ഥികള്‍ക്കുള്ള വിത്തിന്റെ വിതരണം ആദ്യകാല കര്‍ഷകനായ അബ്ദുള്‍അസീസ് സി.പി.യും സീഡ് കോ-ഓര്‍ഡിനേറ്റര്‍ ഷിഹാബ് നാലകത്തും ചേര്‍ന്ന് നടത്തി. പ്രധാനാധ്യാപകന്‍ പി.കെ. ജയപ്രകാശ്, മോഹന്‍ദാസ്, ജയചന്ദ്രന്‍ ചെത്തല്ലൂര്‍, ലളിത, രജനി എന്നിവര്‍ പങ്കെടുത്തു.