അമ്പലപ്പാറ: ചെറുമുണ്ടശ്ശേരി എ.യു.പി. സ്കൂളില്‍ വീട്ടിലൊരു പച്ചക്കറിത്തോട്ടംപദ്ധതി തുടങ്ങി. അമ്പലപ്പാറ കൃഷിഭവന്റെ സഹകരണത്തോടെയാണ് പച്ചക്കറിക്കൃഷി പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ പദ്ധതി നടപ്പാക്കുന്നത്. കൃഷി ഓഫീസര്‍ എസ്.എം. നൂറുദ്ദീന്‍ ഉദ്ഘാടനംചെയ്തു. സ്കൂളീലെ സീഡ്ക്ലബ്ബിന്റെ നേതൃത്വത്തില്‍ വീടുകളിലെത്തി പച്ചക്കറിക്കൃഷി പ്രോത്സാഹിപ്പിക്കാനുള്ള സന്ദേശവും നല്‍കും. പ്രധാനാധ്യാപിക കെ. ഇന്ദിര, സീഡ് കോ-ഓര്‍ഡിനേറ്റര്‍ എന്‍. അച്യുതാനന്ദന്, ടി. പ്രകാശ് എന്നിവര്‍ നേതൃത്വം നല്കി.