അവധിദിനങ്ങളിലും പരിസ്ഥിതി പ്രവര്‍ത്തനങ്ങളുമായി വിദ്യാര്‍ഥികള്‍

Posted By : pkdadmin On 18th November 2013


കൊപ്പം: അവധിദിനങ്ങളിലും പ്രകൃതി സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ മുഴുകി മാതൃകയാവുകയാണ് രായിരനെല്ലൂര്‍ എ.യു.പി. സ്‌കൂളിലെ വിദ്യാര്‍ഥികള്‍. രായിരനെല്ലൂര്‍ മലയിലാണ് കുട്ടികള്‍ ജൈവവൈവിധ്യവത്ക്കരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. മാതൃഭൂമി സീഡ് പദ്ധതിയുമായി ബന്ധപ്പെട്ടാണ് സ്‌കൂളിലെ ഹരിതാഭ സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ രായിരനെല്ലൂര്‍ മലയില്‍ വൃക്ഷത്തൈകള്‍ വെച്ചുപിടിപ്പിക്കുന്നത്. പെരുന്നാള്‍ അവധിദിനങ്ങളിലാണ് കുട്ടികള്‍ മലയില്‍ പേരാല്‍, ഇത്തി, മുരിക്ക് എന്നിവയുടെ കമ്പുകളും ഇലഞ്ഞി, അരയാല്‍, അമ്പഴം, കരിമ്പന, കുടപ്പന എന്നിവയുടെ തൈകളും വെച്ചുപിടിപ്പിച്ചത്. ക്ഷേത്രംതന്ത്രി രാമന്‍ ഭട്ടതിരിപ്പാട്, സീഡ് കോ-ഓര്‍ഡിനേറ്റര്‍ ഇ.പി. മുരളീധരന്‍, പി. വാസുദേവന്‍, പി.പി. രാജന്‍, ജിതിലേഷ്, ജിബിന്‍ മാധവ്, ജ്യോതിഷ്, ഹര്‍ഷ, വര്‍ഷ, ആര്‍ദ്ര, സയന എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.