തിരുവിഴാംകുന്ന്:: കരള്‍ മാറ്റിവെയ്ക്കാന്‍ പത്തുവയസ്സുകാരി ആന്‍സിക്ക് കൈത്താങ്ങായി വിദ്യാര്‍ഥികള്‍ രംഗത്ത്. തിരുവിഴാംകുന്ന് സി.പി.എ.യു.പി. സ്‌കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബ്, സ്‌കൗട്ട്‌സ് യൂണിറ്റ് എന്നിവയുടെ ആഭിമുഖ്യത്തിലാണ് സഹായനിധി സ്വരൂപിക്കുന്നത്. അക്ഷയ, മസ്‌റൂര്‍, ഹരിഗോവിന്ദ്, വിധുന്‍ കൃഷ്ണ, സുപ്രീത് എന്നീ കുട്ടികളുടെ നേതൃത്വത്തില്‍ ശേഖരിച്ച ആദ്യഗഡു വ്യാഴാഴ്ച, ബന്ധപ്പെട്ട അധ്യാപകന് കൈമാറി.