ചിറ്റൂര്‍: മാതൃഭൂമി സീഡ്പദ്ധതിയുടെ ഭാഗമായി വിജയമാതാ കോണ്‍വെന്റ് എച്ച്.എസ്.സ്‌കൂളിലെ വിദ്യാര്‍ഥികള്‍ പ്ലാസ്റ്റിക് നിര്‍മാര്‍ജന ബോധവത്കരണം നടത്തി. ചിറ്റൂര്‍ നഗരസഭാ പരിധിയിലെ വ്യാപാരശാലകള്‍ കേന്ദ്രീകരിച്ചായിരുന്നു ബോധവത്കരണം. പ്ലാസ്റ്റിക് ബാഗുകള്‍ പൂര്‍ണമായും ഉപേക്ഷിക്കണമെന്നും വ്യാപാരികളോട് വിദ്യാര്‍ഥികള്‍കള്‍ അഭ്യര്‍ഥിച്ചു. പ്ലാസ്റ്റിക്കിനെ ഉപേക്ഷിക്കൂ നാടിനെ രക്ഷിക്കൂ, പ്ലാസ്റ്റിക്ക് നശിപ്പിച്ച് ഭൂമിയെ സംരക്ഷിക്കുക എന്നീ സന്ദേശങ്ങള്‍ ഉള്‍പ്പെടുത്തി കുട്ടികള്‍ സ്വന്തം കൈപ്പടയില്‍ തയ്യാറാക്കിയ നോട്ടീസുകള്‍ കടകളില്‍ പതിക്കുകയും ചെയ്തു. ഉപഭോക്താക്കളും പ്ലാസ്റ്റിക് ബാഗുകള്‍ ഉപേക്ഷിക്കണമെന്ന് വിദ്യാര്‍ഥികള്‍ ഓര്‍മിപ്പിച്ചു. ഇതിനായി രണ്ടാംഘട്ട ബോധവത്കരണം ഉടന്‍തുടങ്ങും.