ഒറ്റപ്പാലം: എല്ലാ വീടുകളിലും അടുക്കളത്തോട്ടം എന്ന പദ്ധതിക്ക് ടി.ആര്.കെ. സ്കൂളില്‍ തുടക്കമായി. സ്കൂളിലെ സീഡ് ക്ലബ്ബാണ് പദ്ധതി നടത്തുന്നത്. അടുക്കളത്തോട്ടമുണ്ടാക്കാന്‍ പച്ചക്കറിവിത്തുകള്‍ വിതരണംചെയ്തു. സ്കൂളിലെ മുഴുവന്‍ വിദ്യാര്‍ഥികളുടെയും വീടുകളില്‍ തോട്ടമൊരുക്കാനാണ് സീഡ് അംഗങ്ങള്‍ ലക്ഷ്യമിടുന്നത്. പരിസ്ഥിതിക്ലബ്ബിന്റെ ഉദ്ഘാടനച്ചടങ്ങിലായിരുന്നു വിത്തുവിതരണം. എന്‍.എസ്.എസ്. ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സുനു സുഗതന് ഉദ്ഘാടനംചെയ്തു. സീഡ് കോ-ഓര്‍ഡിനേറ്റര്‍ വര്‍ഗീസ് മാത്തുണ്ണി അധ്യക്ഷനായി. കെ. പ്രമോദ്, കെ.കെ. മനോജ്, പി. രാജേഷ്, എം. വിനോദ്, ഇ.വി. നിഷ, കെ. രാജശ്രീ, ആര്. അശ്വിന്, ജിപിന്പ്രകാശ് എന്നിവര്‍ പ്രസംഗിച്ചു.