ചെറുമുണ്ടശ്ശേരി യു.പി. സ്‌കൂളില്‍ 'കാവുകള്‍ ഒരു പരിസ്ഥിതിപഠനം' പദ്ധതിക്ക് തുടക്കമായി

Posted By : pkdadmin On 18th November 2013


ഒറ്റപ്പാലം: സസ്യജീവജാലങ്ങളുടെയും ജൈവവൈവിധ്യത്തിന്റെയും സംരക്ഷണത്തിനായി 'ചെറുമുണ്ടശ്ശേരിയിലെ കാവുകള്‍ ഒരു പരിസ്ഥിതി പാഠം' പദ്ധതിയുമായി സീഡ്ക്ലബ്ബ് അംഗങ്ങള്‍ രംഗത്തെത്തി. ചെറുമുണ്ടശ്ശേരി യു.പി. സ്‌കൂളിലെ വിദ്യാര്‍ഥികളാണ് ലോക മൃഗക്ഷേമദിനത്തില്‍ ഇത്തരമൊരു പദ്ധതി ആരംഭിച്ചത്. സ്‌കൂളിന് സമീപത്തെ തെക്കേപുരയ്ക്കല്‍കാവ് സന്ദര്‍ശിച്ച് വൃക്ഷങ്ങള്‍, പക്ഷികള്‍, ഉരഗങ്ങള്‍, പ്രാണികള്‍ എന്നിവയെപ്പറ്റിയും കാവിന്റെ വിസ്തൃതി കുറയാനുള്ള കാരണങ്ങളും ചോദിച്ചറിഞ്ഞു. പഴയതലമുറയിലെ ചാമു, രാമന്‍ എന്നിവരില്‍നിന്നായി വിദ്യാര്‍ഥികള്‍ വിവരങ്ങള്‍ ശേഖരിച്ചു. ജൈവവൈവിധ്യ സംരക്ഷണക്ലാസ്, പ്രതിജ്ഞ, അരുതേ ക്രൂരത എന്ന വിഷയത്തില്‍ സെമിനാര്‍ എന്നിവയും ഉണ്ടായി. സീഡ് കോ-ഓര്‍ഡിനേറ്റര്‍ എന്‍. അച്യുതാനന്ദന്‍, ടി. പ്രകാശ്, കെ. ശ്രീകുമാരി, കെ.എ. സീതാലക്ഷ്മി, കെ. സുനീഷ്‌കുമാര്‍, സി. ഗോപീകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.