മരങ്ങളെ അറിഞ്ഞ്... മാറ്റങ്ങള്‍ പഠിച്ച്...

Posted By : pkdadmin On 18th November 2013


ചിറ്റൂര്‍: ഋതുക്കള്‍ മരങ്ങളിലുണ്ടാക്കുന്ന മാറ്റങ്ങള്‍ പഠിപ്പിച്ച് സീസണ്‍വാച്ചിന്റെ പരിശീലന പരിപാടി. നാഷണല്‍ സെന്റര്‍ ഫോര്‍ ബയോളജിക്കല്‍ സയന്‍സസ് ദേശീയതലത്തില്‍ നടപ്പിലാക്കുന്ന പദ്ധതിയില്‍, കേരളത്തില്‍ മാതൃഭൂമി സീഡുമായി സഹകരിച്ചാണ് ശില്പശാല സംഘടിപ്പിച്ചത്. ചിറ്റൂര്‍ വിജയമാതാ കോണ്‍വെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന പരിപാടിയില്‍ ഗവ. വിക്ടോറിയ ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, ജൂനിയര്‍ ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ ചിറ്റൂര്‍, പുതുനഗരം മുസ്ലീം ഹൈസ്‌കൂള്‍, ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, എന്നീ വിദ്യാലയങ്ങളില്‍നിന്നുള്ള സീഡ് ക്ലബ്ബ് പ്രതിനിധികളും അധ്യാപകരും വൃക്ഷനിരീക്ഷണത്തിന്റെ രീതിശാസ്ത്ര പഠനത്തിനായി എത്തി. ചിറ്റൂര്‍ വിജയമാതാ കോണ്‍വെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ആനി പോള്‍ ഉദ്ഘാടനം ചെയ്ത ചടങ്ങില്‍, സീസണ്‍വാച്ച് കോ-ഓര്‍ഡിനേറ്റര്‍ കെ. മുഹമ്മദ് നിസാര്‍, സീഡ് പാലക്കാട് വിദ്യാഭ്യാസ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ആര്‍. ജയചന്ദ്രന്‍, സീഡ് എക്‌സിക്യൂട്ടീവ് ജസ്റ്റിന്‍ ജോസഫ്, സീഡ് അധ്യാപക പ്രതിനിധികളായ കൃഷ്ണ എസ്. നായര്‍, സുരേഷ്‌കുമാര്‍ എ.വി., സീഡ് റിപ്പോര്‍ട്ടര്‍ കാവ്യ എസ്. നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു.