ഉത്തരാഖണ്ഡ് ദുരിതബാധിതര്‍ക്ക് താമരക്കുളം വി.വി.എച്ച്.എസ്.എസ്. സീഡ്ക്ലബ്ബിന്റെ വസ്ത്രങ്ങള്‍

Posted By : Seed SPOC, Alappuzha On 17th July 2013


 
 
 
 
 
ചാരുംമൂട്: ഉത്തരാഖണ്ഡില്‍ ദുരിതം അനുഭവിക്കുന്ന ജനങ്ങള്‍ക്ക് താമരക്കുളം വി.വി.ഹയര്‍സെക്കന്‍ഡറി സ്കൂളിലെ "മാതൃഭൂമി' തളിര് സീഡ് ക്ലബ്ബിന്റെ സഹായഹസ്തം. ക്ലബ് അംഗങ്ങള്‍ വിദ്യാര്‍ഥികളില്‍ നിന്നും അധ്യാപകരില്‍ നിന്നും സമാഹരിച്ച വസ്ത്രങ്ങള്‍ തപാല്‍വകുപ്പിന്റെ സഹായത്തോടെ ഉത്തരാഖണ്ഡിലേക്ക് അയയ്ക്കും. 
ശേഖരിച്ച വസ്ത്രങ്ങള്‍ ഹെഡ്മിസ്ട്രസ് എസ്. ശ്രീദേവിയമ്മ ജില്ലാ പഞ്ചായത്തംഗം എ.എം. ഹാഷിറിന് ചൊവ്വാഴ്ച വൈകിട്ട് കൈമാറി. ദുരിതബാധിതര്‍ക്ക് സഹായം എത്തിക്കുന്ന മാതൃഭൂമി സീഡ് ക്ലബ്ബിന്റെ സേവനം മഹത്തരമാണെന്ന് എ.എം. ഹാഷിര്‍ പറഞ്ഞു. 
പി.ടി.എ. പ്രസിഡന്റ് എസ്. മധുകുമാര്‍ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ ജിജി എച്ച്. നായര്‍, ഡെപ്യൂട്ടി ഹെഡ്മാസ്റ്റര്‍ പി.ശശിധരന്‍ നായര്‍, സീഡ് കോ ഓര്‍ഡിനേറ്റര്‍ എല്‍.സുഗതന്‍, സ്റ്റാഫ് സെക്രട്ടറി എ.എന്‍. ശിവപ്രസാദ്, സുനിത ഡി.പിള്ള, എം.മാലിനി, റാഫി രാമനാഥ്, സജി കെ .വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.