ചിറ്റൂര്‍: കേരളപ്പിറവിദിനത്തില്‍ കണിക്കൊന്നയുടെ തൈ നട്ടുകൊണ്ട് വിജയമാത കോണ്‍വെന്റ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥികള്‍ വൃക്ഷോത്സവം പദ്ധതി ആരംഭിച്ചു. ചിറ്റൂര്‍തത്തമംഗലം നഗരസഭാപരിധിക്കുള്ളിലെ പൊതുസ്ഥലങ്ങളില്‍ സ്കൂള്‍വിദ്യാര്‍ഥികള്‍ അവരുടെ വീടുകളില്‍നിന്ന് കൊണ്ടുവരുന്ന വൃക്ഷത്തൈകള്‍ നട്ട് പരിപാലിക്കുന്നതാണ് പദ്ധതി. പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ആനി പോള്‍ പദ്ധതി ഉദ്ഘാടനം ചെയ്തു. സീഡ് കോഓര്‍ഡിനേറ്റര്‍ കൃഷ്ണ എസ്. നായര്‍, നിഷിജ, സീഡ് റിപ്പോര്‍ട്ടര്‍ കാവ്യ നായര്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.