കൊതുകുജന്യരോഗപ്രതിരോധ പ്രവര്‍ത്തനവുമായി സീഡ് കുട്ടികള്‍

Posted By : ksdadmin On 18th November 2013


 കാസര്‍കോട്:നഗരസഭയിലെ 15-ാം വാര്‍ഡ് കൊല്ലമ്പാടിയില്‍ കാസര്‍കോട് ഗവ. ഹയര്‍ സെക്കന്‍ഡറിയിലെ 'സീഡ്' കുട്ടികള്‍ കൊതുകുജന്യ രോഗപ്രതിരോധപ്രവര്‍ത്തനം നടത്തി.

ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റിന്റെ സഹകരണത്തോടെ ഇരുനൂറോളം വീടുകളില്‍ കുട്ടികള്‍ സര്‍വേ നടത്തി, ലഘുലേഖകള്‍ വിതരണം ചെയ്തു. പ്ലാസ്റ്റിക് മാലിന്യം വലിച്ചെറിയരുതെന്ന സന്ദേശവും കുട്ടികള്‍ ജനങ്ങളിലെത്തിച്ചു.
നഗരസഭാ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അബ്ദുള്‍റഹ്മാന്‍കുഞ്ഞ് ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍ മജീദ് കൊല്ലമ്പാടി അധ്യക്ഷനായി. കെ.എസ്.അബ്ദുള്ള, സീഡ് കോഓര്‍ഡിനേറ്റര്‍ പി.ടി.ഉഷ, ഹമീദ് ഉസ്താദ്, എ.വി.ദാമോദരന്‍ എന്നിവര്‍ സംസാരിച്ചു. 
 ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കെ.കെ.അഷ്‌റഫ് സ്വാഗതവും സുനില്‍കുമാര്‍ നന്ദിയും പറഞ്ഞു.