പയ്യന്നൂര്‍: ഏറ്റുകുടുക്ക എ.യു.പി. സ്കൂളിലെ സീഡ് ക്ലബിലെ കുട്ടികള്‍ സ്കൂള്പറമ്പില് കൃഷിചെയ്ത് വിളയിച്ചെടുത്തത് മൂന്നര ക്വിന്റല്‍ ചേന. 54 മൂട് ചേനകൃഷിയില്നിന്നുമാണ് ഇത്രയും വിളവുലഭിച്ചത്.
വിളവെടുപ്പിന്റെ ഉദ്ഘാടനം കാങ്കോല്‍- ആലപ്പടമ്പ് ഗ്രാമപ്പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് കോട്ടമ്പത്ത് നാരായണന് നിര്‍വഹിച്ചു.
ചേന ഉപയോഗിച്ച് വൈവിധ്യമാര്‍ന്ന ഭക്ഷ്യവിഭവങ്ങളൊരുക്കി. 'ചേന മഹോത്സവം' സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. നവംബര്‍ 13ന് ഉച്ചയ്ക്കാണ് പരിപാടി.