ഉര്‍സുലിനില്‍ നാടന്‍പാചക മത്സരം

Posted By : knradmin On 18th November 2013


 

 
കണ്ണൂര്‍: കണ്ണൂര്‍ ഉര്‍സുലിന്‍ സീനിയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ലൗ ഗ്രീന്‍ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ പാചകമത്സരം നടത്തി. നാടന്‍ കുറിക്കുട്ടുകളും പലഹാരങ്ങളും നിറഞ്ഞ് സമൃദ്ധമായ പരിപാടിയില്‍ നൂറോളം കുട്ടികള്‍ പങ്കെടുത്തു. പ്രഥമാധ്യാപിക സിസ്റ്റര്‍ ഫിലോ ജോര്‍ജ്, സീഡ് കോ ഓര്‍ഡിനേറ്റര്‍മാരായ ജീന വാമന്‍, ദീപ ജയദീപ്, വിദ്യാര്‍ഥികളായ ഷഹല താഹിര്‍, അന്നപൂര്‍ണ മനോജ്, യാമിനി സുനില്‍ എന്നിവര്‍ നേതൃത്വംനല്കി.