മയ്യഴി:'ഗ്രാമ്യനന്മയിലേക്കൊരു തിരിച്ചുപോക്ക്' എന്ന സന്ദേശവുമായി മാഹി ജവാഹര്‍ലാല്‍ നെഹ്രു ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ (അനെക്‌സ്) സീഡ് ക്ലബ് 'നാട്ടറിവ് ഭക്ഷ്യമേള' സംഘടിപ്പിച്ചു.
താഴുതാമത്തോരന്‍, മുത്തിള്‍ച്ചമ്മന്തി, പാലക്ക്ചീര പക്ക്‌വട, പപ്പായ ഹല്‍വ, കൂവപ്പായസം, മുരിങ്ങാപ്പത്തിരി, ബിലാത്തിക്കൂവതോരന്‍ തുടങ്ങി തൊണ്ണൂറോളം വ്യത്യസ്ത ഭക്ഷണവിഭവങ്ങള്‍ ഒരുക്കിയാണ് മേള നടത്തിയത്.
പാചകവിദഗ്ധ പി.സി.സുഷയുടെ നേതൃത്വത്തില്‍ നാട്ടുപച്ചക്കറികള്‍മാത്രം ഉപയോഗിച്ചാണ് വിഭവങ്ങള്‍ ഉണ്ടാക്കിയത്.
സ്‌കൂളിലെ മുഴുവന്‍ വിദ്യാര്‍ഥികളും അധ്യാപകരും മേളയില്‍ പങ്കാളികളായി. പി.സി.സുഷ ഉദ്ഘാടനം ചെയ്തു.
പ്രഥമാധ്യാപകന്‍ മോഹനന്‍ നമ്പൂതിരി അധ്യക്ഷനായിരുന്നു.
പി.ടി.എ. പ്രസിഡന്റ് മാര്‍ട്ടിന്‍ കൊയ്‌ലോ, എസ്.എം.സി. ചെയര്‍പേഴ്‌സണ്‍ രാധ ദിവാകരന്‍, എം.വി.സുജയ, ഇക്കോ ക്ലബ് കണ്‍വീനര്‍ നയന, ജെയിംസ് സി.ജോസഫ്, അശ്വതി പി. ഗംഗാധരന്‍ എന്നിവര്‍ പ്രസംഗിച്ചു. സ്‌കൂള്‍ സീഡ് കോഓര്‍ഡിനേറ്റര്‍ വി.പി.ഷമീദ, വിനിജ, സീഡ് ക്ലബ്ബംഗങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കി.