തളിപ്പറമ്പ്: കൊട്ടില ഗവ. ഹയര്‍ സെക്കന്‍ഡറി സ്കളില്‍ സീഡ് ഹരിത പാര്‍ലമെന്റ് ചേര്‍ന്നു. ശുചിത്വം, ജലസംരക്ഷണപ്രവര്ത്തനം, കാര്‍ഷികമേഖല, പ്ലാസ്റ്റിക് ദൂരീകരണം തുടങ്ങിയ വിഷയങ്ങള്‍ പാര്‍ലമെന്റില്‍ ചര്‍ച്ചചെയ്തു. സ്കൂള്‍ അന്തരീക്ഷം കൂടുതല്‍ ഹരിതാഭമാക്കാനുള്ള നിര്‍ദേശങ്ങളുണ്ടായി. വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ മന്ത്രിമാരെയും പാര്‍ലമെന്റ് നടത്തിപ്പിന് സ്പീക്കറെയും തിരഞ്ഞെടുത്തു. പ്രിന്‍സിപ്പല്‍ വി.കെ.രമേശന് പാര്‍ലമെന്റ് ഉദ്ഘാടനംചെയ്തു. പ്രഥമാധ്യാപകന് വി.ഗോപിനാഥന്, കെ.കുമാരന്, സീഡ് കോ ഓര്‍ഡിനേറ്റര്‍ എ.നാരായണന് എന്നിവര്‍ പങ്കെടുത്തു.