കൊട്ടാരക്കര:കടലാവിള കാര്‍മല്‍ സീനിയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കാര്‍മല്‍ ഹരിത സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി ഹോമിയോപ്പതി ചികിത്സയെക്കുറിച്ച് അവബോധക്ലാസ് നടത്തി.
ഹോമിയോപ്പതി ചികിത്സാവിദഗ്ദ്ധന്‍ ഡോ. ബിമല്‍കുമാര്‍ 'ജീവിതശൈലികളും രോഗങ്ങളും' എന്ന വിഷയത്തെപ്പറ്റി ക്ലാസ് നയിച്ചു.
ആരോഗ്യപരമായ ജീവിതചര്യകളും ചികിത്സാരീതികളും മനുഷ്യസമൂഹത്തിന് ഉതകുന്നതെങ്ങനെയെന്നറിയാന്‍ ക്ലാസ്സിലൂടെ കഴിഞ്ഞു.
സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സി.എ.ബീന അധ്യക്ഷത വഹിച്ചു. സീഡ് കോ-ഓര്‍ഡിനേറ്റര്‍ ആര്‍.ശാലിനി സ്വാഗതവും സീഡ് റിപ്പോര്‍ട്ടര്‍ ശ്രേയ എസ്.കൃഷ്ണ നന്ദിയും പറഞ്ഞു.
സ്‌കൂളിലെ അധ്യാപകരും വിദ്യാര്‍ഥികളും പരിപാടിയില്‍ പങ്കെടുത്തു.