ചിറക്കര ഗവ. ഹൈസ്‌കൂളില്‍ ലവ് പ്ലാസ്റ്റിക് പദ്ധതി തുടങ്ങി

Posted By : klmadmin On 17th November 2013


 കൊല്ലം: ചിറക്കര ഗവ. ഹൈസ്‌കൂളില്‍ ലവ് പ്ലാസ്റ്റിക് പദ്ധതി ഉദ്ഘാടനവും അവാര്‍ഡ് ദാനവും ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിജയകുമാരിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന പൊതുസമ്മേളനത്തില്‍ ജി.എസ്.ജയലാല്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ലവ് പ്ലാസ്റ്റിക് പദ്ധതി ഉദ്ഘാടനം മാതൃഭൂമി സീഡ് എസ്.പി.ഒ.സി. ശ്രീകുമാരശര്‍മ നിര്‍വഹിച്ചു. പദ്ധതി വിശദീകരണം മാതൃഭൂമി പ്രതിനിധി ഷെഫീക്ക് നടത്തി. പി.ടി.എ പ്രസിഡന്റ് ശരത്ചന്ദ്രന്‍പിള്ള, ഹെഡ്മിസ്ട്രസ് അനിത ഡി., സീഡ് കോ-ഓര്‍ഡിനേറ്റര്‍ സി.ആര്‍. ജയചന്ദ്രന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. എസ്.എസ്.എല്‍.സി.പരീക്ഷയ്ക്ക് ഉയര്‍ന്ന മാര്‍ക്ക് നേടിയവര്‍ക്കുള്ള അവാര്‍ഡ് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അനില്‍കുമാര്‍, ബി.പി.ഒ. ജോണ്‍ ജോസഫ് എന്നിവര്‍ വിതരണം ചെയ്തു.