കലയ്‌ക്കോട്: കുട്ടികളുടെ സംരക്ഷകര്‍ ആകേണ്ടവര്‍തന്നെ പീഡകരും അന്തകരുമാകുന്ന ദുഃസ്ഥിതിക്കെതിരെ ഐശ്വര്യ പബ്ലിക് സ്‌കൂളിലെ കുട്ടികള്‍ തെരുവുനാടകവുമായി നാട്ടുകാര്‍ക്ക് മുന്നിലെത്തി.
പരവൂര്‍ മുനിസിപ്പല്‍ ബസ്സ്റ്റാന്‍ഡിലും പൂതക്കുളം കവലയിലും അവര്‍ തെരുവുനാടകം അവതരിപ്പിച്ചു. കുട്ടികള്‍ക്കെതിരെ അരങ്ങേറുന്ന തിന്മകള്‍ ചൂണ്ടിക്കാട്ടി നന്മയിലേക്കും ഉയരങ്ങളിലേക്കും കുട്ടികളെ നയിക്കാനുള്ള സന്ദേശമാണ് നാടകത്തിലൂടെ കുട്ടികള്‍ നല്‍കിയത്.
സ്‌കൂളിലെ ഡ്രമാറ്റിക് ക്ലബിന്റെയും സീഡ് ക്ലബിന്റെയും നേതൃത്വത്തിലാണ് തെരുവുനാടകം അവതരിപ്പിച്ചത്. നാടകസംഘത്തോടൊപ്പം സ്‌കൂള്‍ ട്രസ്റ്റ് ചെയര്‍മാന്‍ ആര്‍. രാമചന്ദ്രന്‍പിള്ള, പ്രിന്‍സിപ്പല്‍ ഡോ. പി. ബിന്ദു, അഡ്മിനിസ്‌ട്രേറ്റര്‍ പി. രാജഗോപാലപിള്ള, പി.ടി.എ. പ്രസിഡന്റ് ബിജു നെട്ടറ, പി.ടി.എ. അംഗം അനില്‍ ഉണ്ണിത്താന്‍, സീഡ് കോ-ഓര്‍ഡിനേറ്റര്‍ ലീനാമണി, അധ്യാപകരായ മനോജ്കുമാര്‍, ബീന ആര്‍.എസ്., ഷിജ എസ്.കെ., ഗീതാകുമാരി, ലേഖ വി.എസ്, സജി എന്നിവര്‍ നേതൃത്വം നല്‍കി. വിദ്യാര്‍ഥികളായ ശ്രീഹരി, അമലസുരഭ്, സഹലിന്‍, മാനസ്, അര്‍ജുന്‍, കിരണ്‍, സലിന്‍കുമാര്‍, ശാരുമോഹന്‍, അച്ചു, അഞ്ജലി, നന്ദനാദേവി എന്നിവരാണ് തെരുവുനാടകസംഘത്തിലുണ്ടായിരുന്നത്.