എഴുകോണ്‍ : വാക്കനാട് ഗ്രാമത്തിന്റെ കാര്‍ഷിക സമൃദ്ധിക്ക് കരുത്ത് പകരാന്‍ മാതൃഭൂമി സീഡ് രംഗത്ത്. വാക്കനാട് ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സീഡ് യൂണിറ്റാണ് പച്ചക്കറി കൃഷിയും, നെല്‍ക്കൃഷിയും തുടങ്ങിയത്. കൃഷിവകുപ്പിന്റെ പച്ചക്കറി വികസനത്തിനായുള്ള (സ്‌കൂള്‍ ഗാര്‍ഡന്‍) പദ്ധതിയുടെ ഭാഗമായിട്ടാണ് പച്ചക്കറി കൃഷി നടത്തുന്നത്.
സ്‌കൂളിന് സമീപത്ത് വയല്‍ പാട്ടത്തിനെടുത്താണ് നെല്‍ക്കൃഷി തുടങ്ങിയിരിക്കുന്നത്.
പച്ചക്കറി വിത്ത് നടില്‍ കൊട്ടാരക്കര കൃഷി അസി.ഡയറക്ടര്‍ പ്രീതയും ഞാറ് നടില്‍ ബ്ലോക്ക് പഞ്ചായത്തംഗം വി.കെ.ആദര്‍ശ്കുമാറും ഉദ്ഘാടനം ചെയ്തു.
കരീപ്ര കൃഷി ഓഫീസര്‍ രാജന്‍ ബാബു, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പി.സുരേന്ദ്രനാഥ്, പി.ടി.എ പ്രസിഡന്റ് ശിവശങ്കരന്‍പിള്ള, ഹെഡ്മിസ്ട്രസ് എം.കെ.ശ്യമളകുമാരി, സീഡ് കോ -ഓര്‍ഡിനേറ്റര്‍മാരായ കെ.എന്‍.ഉഷ, എസ്.ബിസ്മില്ലാഖാന്‍, എന്‍.ബാബു, വി.അനില്‍കുമാര്‍, മുണ്ടൂര്‍ തുളസി, സിനിമാസീരിയല്‍ താരം സജി വാക്കനാട്, സുശീല, ശിവപ്രസാദ്, മോഹനന്‍ തുടങ്ങിയവര്‍ കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.