വീട്ടിലൊരു വാഴ പദ്ധതിയുമായി ചെറുമുണ്ടശ്ശേരി യു.പി.സ്‌കൂളില്‍ വിദ്യാര്‍ഥികള്‍

Posted By : pkdadmin On 16th November 2013


ഒറ്റപ്പാലം: കൃഷിചെയ്യുന്നതില്‍ അഭിമാനിക്കുകയെന്ന സന്ദേശവുമായി 'വീട്ടിലൊരു വാഴ' പദ്ധതി നടപ്പാക്കുകയാണ് ചെറുമുണ്ടശ്ശേരി യു.പി.സ്‌കൂളിലെ ഹരിതം സീഡ് ക്‌ളബ്ബംഗങ്ങള്‍. ഇതിനായി മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ടിഷ്യുകള്‍ച്ചര്‍ വാഴത്തൈകള്‍ വിതരണംചെയ്തു. വിദ്യാലയത്തിന് സമീപത്തെ പാടശേഖരസമിതിക്കും 50 വാഴത്തൈകള്‍ നല്‍കി. സീഡ് കോഓര്‍ഡിനേറ്റര്‍ എന്‍. അച്യുതാനന്ദനാണ് തൈകള്‍ സീഡ് ക്ലബ്ബിന് സൗജന്യമായി എത്തിച്ചത്. പാടശേഖരസമിതിയംഗം കെ. വാസുദേവന് വാഴത്തൈനല്‍കി പഞ്ചായത്തംഗം പി. മുഹമ്മദ് കാസിം ഉദ്ഘാടനംചെയ്തു. കൃഷി ഓഫീസര്‍ എസ്.എം. നൂറുദ്ദീന്‍ ക്ലാെസടുത്തു. പച്ചക്കറിത്തോട്ടത്തില്‍നിന്ന് 152 കലോഗ്രാം പച്ചക്കറിയും കുട്ടികള്‍ വിളവെടുത്തു. പ്രധാനാധ്യാപിക കെ. ഇന്ദിര, പി.പി. സത്യനാരായണന്‍, ടി. പ്രകാശ് തുടങ്ങിയവര്‍ നേതൃത്വംനല്‍കി.