കലഞ്ഞൂര്‍:പുസ്തകവായനയ്ക്ക് പ്രാധാന്യം നല്‍കുന്നതിനായി മാതൃഭൂമി സീഡ്ക്ലബ്ബ് കലഞ്ഞൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ' തുറന്ന വായനശാല ' തുടങ്ങി. കേരള ശാസ്ത്രസാഹിത്യപരിഷത്ത് കലഞ്ഞുര്‍ യുണിറ്റ് സ്‌കൂളിലേക്കുനല്‍കിയ പതിനായിരം രൂപയുടെ പുസ്തകങ്ങള്‍ മാതൃഭൂമി സീഡ് ക്ലബ്ബ് ഏറ്റുവാങ്ങിയാണ് തുറന്ന വായനശാല തുടങ്ങിയത്.സ്‌കൂളിലെ സ്റ്റാഫ് മുറിയില്‍ പ്രത്യേകം സജ്ജീകരിച്ച ഭാഗത്ത് സുക്ഷിച്ചിരിക്കുന്ന പുസ്തകങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് വായനയ്ക്കായി നല്‍കും. തിരികെ പുസ്തകങ്ങള്‍ നല്‍കുമ്പോള്‍ വായിച്ച പുസ്തകത്തെപ്പറ്റി വായനക്കുറിപ്പും ഒപ്പം നല്‍കണമെന്നാണ് നിര്‍ദ്ദേശം. സീഡ് കോ-ഓര്‍ഡിനേറ്ററായ ഡി. അശോകനാണ് തുറന്ന വായനശാലയുടെ ചുമതല.
സി.പി. പ്രഭാകരന്‍നായര്‍, പി. ടി. ജോണ്‍ എന്നിവരുടെ ഓര്‍മ്മയ്ക്കായിട്ട് കുടുംബാംഗങ്ങളാണ് പുസ്തകങ്ങള്‍ ശാസ്ത്രസാഹിത്യപരിഷത്തിലുടെ സ്‌കൂളില്‍ എത്തിച്ചത്. പുസ്തകംകൈമാറല്‍ ശാസ്ത്രസാഹിത്യപരിഷത്ത് സംസ്ഥാന പ്രസിഡന്റ് ഡോ. എന്‍. കെ. ശശിധരന്‍പിള്ള ഉദ്ഘാടനം ചെയ്തു.സ്‌കൂള്‍ സീനിയര്‍ അസിസ്റ്റന്റ് എ. ആര്‍.സുധര്‍മ്മ അധ്യക്ഷത വഹിച്ചു. സത്യദാസ്, ജി. ശോശാമ്മ എന്നിവര്‍ പ്രസംഗിച്ചു. ഫിലിപ്പ് ജോര്‍ജ് സ്വാഗതവും ഡി. അശോകന്‍ നന്ദിയും പറഞ്ഞു.