കുരുന്നുകള്‍ക്കു താങ്ങായി കാസര്‍കോട് സ്‌കൂളിന്റെ 'കാരുണ്യസ്പര്‍ശം'

Posted By : ksdadmin On 9th November 2013


 കാസര്‍കോട്: രോഗം വന്നാല്‍ ചികിത്സിക്കാന്‍ പോലും പണമില്ലാത്ത കുടുംബത്തിലെ കുട്ടികള്‍ക്കു താങ്ങായി മാറുകയാണ് കാസര്‍കോട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 'കാരുണ്യസ്പര്‍ശം'. 'മാതൃഭൂമി' സീഡും സ്‌കൂള്‍ സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സുമാണ് ഈ കാരുണ്യത്തിനു പിന്നില്‍. സമൂഹത്തിന്റെ വിവിധ തുറകളില്‍നിന്നു ലഭിക്കുന്ന സഹായങ്ങള്‍ പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്കു ലഭിക്കുന്നതിന് കോര്‍പ്പറേഷന്‍ ബാങ്കിന്റെ കാസര്‍കോട് ബ്രാഞ്ചില്‍ അക്കൗണ്ട് തുടങ്ങി. 018737 എന്നതാണ് അക്കൗണ്ട് നമ്പര്‍.

'കാരുണ്യസ്പര്‍ശത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നഗരസഭാ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അബാസ് ബീഗം ഉദ്ഘാടനംചെയ്തു. പി.ടി.എ. പ്രസിഡന്റ് എ.എസ്.മുഹമ്മദ്കുഞ്ഞി അധ്യക്ഷത വഹിച്ചു. സീഡ് കണ്ണൂര്‍ യൂണിറ്റ് കോഓര്‍ഡിനേറ്റര്‍ സി.സുനില്‍കുമാര്‍ മുഖ്യാതിഥിയായി. പ്രശാന്ത്, പി.ബാലകൃഷ്ണന്‍, എം.ടി.മൂസ, ആശാലത, ഭുവനചന്ദ്രന്‍ നായര്‍, കെ.പത്മിനി, പുണ്ഡരീകാക്ഷാചാര്യ, സവിത, എം.ഗുരുമൂര്‍ത്തി, സി.എം.എ.ജലീല്‍, സുരേഷ്‌കുമാര്‍, പി.കെ.സുരേശന്‍ എന്നിവര്‍ സംസാരിച്ചു. പ്രധാനാധ്യാപിക എം.ബി.അനിതാബായ് സ്വാഗതവും സീഡ് കോഓര്‍ഡിനേറ്റര്‍ പി.ടി.ഉഷ നന്ദിയും പറഞ്ഞു. ഫോണ്‍: 9446281942, 9496039384.