ബേക്കല്‍:തരിശുപാടത്ത് കൃഷിയിറക്കി വിജയം കൊയ്ത ആവേശത്തിലാണ് ബേക്കല്‍ ഫിഷറീസ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സീഡ് പ്രവര്‍ത്തകര്‍. ജൂണിലാണ് ഉദുമ കൃഷിഭവന്റെയും മലാംകുന്ന് പുരുഷസഹായസംഘത്തിന്റെയും സഹകരണത്തോടെ ഞാറുനട്ടത്. അവധിദിവസത്തിലും കുട്ടികള്‍ പാടത്തെത്തി കളപറിച്ച് കൃഷി സംരക്ഷിച്ചു.
അതിന് നല്ല വിളവും കിട്ടി. പൂര്‍ണമായും ജൈവകൃഷി രീതിയാണ് അവലംബിച്ചിരിക്കുന്നത്.
ഉദുമ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.കസ്തൂരി കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്തു. വാര്‍ഡംഗം വി.പ്രഭാകരന്‍, പ്രഥമാധ്യാപകന്‍ എന്‍.പി.പ്രേമരാജന്‍, സീഡ് കോ ഓര്‍ഡിനേറ്റര്‍ കെ.സതീഷ് കുമാര്‍, അരവിന്ദ കീക്കാന്‍, സി.കെ.വേണു, സീഡ് റിപ്പോര്‍ട്ടര്‍ കെ.ഷാനിഫ്, ദുര്‍ഗ, ചന്ദ്രന്‍ കുതിര്‍, ശ്രീധരന്‍, അശോകന്‍ ബേക്കല്‍, സുജാത, പ്രമീള, ശശികല, കുമാരി, തുഷാര്‍, അനഘ, ഉണ്ണിമായ, രോഹന്‍, അജയ്, ശ്രേയസ് എന്നിവരും പത്താംതരം വിദ്യാര്‍ഥികളും കൊയ്ത്തുത്സവത്തില്‍ പങ്കാളികളായി.
പരവനടുക്കത്തെ വൃദ്ധസദനത്തിലെ അന്തേവാസികള്‍ക്ക് ഭക്ഷണം നല്‍കുന്നതിനാണ് സീഡ് പ്രവര്‍ത്തകരുടെ തീരുമാനം.