രക്തഗ്രൂപ്പ് നിര്‍ണയ ക്യാമ്പ് നടത്തി

Posted By : ksdadmin On 9th November 2013


 കാസര്‍കോട്: വിദ്യാര്‍ഥികളെ രക്തദാനത്തിനു സജ്ജരാക്കുന്നതിന് മൊഗ്രാല്‍-പുത്തൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഹെല്‍ത്ത്, സീഡ് ക്ലബ്ബുകള്‍ ചേര്‍ന്ന് രക്തഗ്രൂപ്പുനിര്‍ണയ ക്യാമ്പ് നടത്തി. 

  ദേശീയ രക്തദാനദിനാചരണത്തിന്റെ ഭാഗമായാണ് പരിപാടി നടത്തിയത്. എഴുനൂറു വിദ്യാര്‍ഥികളുടെ രക്തഗ്രൂപ്പ് നിര്‍ണയിച്ചു. 
          മൊഗ്രാല്‍-പുത്തൂര്‍ പ്രാഥമികാരോഗ്യകേന്ദ്രം, ഹെല്‍ത്ത്‌ലൈന്‍ ബ്ലഡ് ഡോണേഴ്‌സ് ഫോറം എന്നിവയുടെ സഹകരണത്തോടെയായിരുന്നു പരിപാടി.
മൊഗ്രാല്‍-പുത്തൂര്‍ പ്രാഥമികാരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. ആന്‍മരിയ തോമസ് ഉദ്ഘാടനം ചെയ്തു. പ്രഥമാധ്യാപകന്‍ ഡി.മഹാലിംഗേശ്വര രാജ് അധ്യക്ഷത വഹിച്ചു. പി.ബി.അബ്ദുള്‍ റഹിമാന്‍, മോഹനന്‍ മാങ്ങാട്, എം.പി.ജോയി, എം.പ്രകാശന്‍, ഷീല, സി.വി.സുബൈദ, എം.സുബൈദ, എം.സുരേന്ദ്രന്‍, വി.സരീഷ്, പി.ദീപേഷ് കുമാര്‍, പി.വേണുഗോപാലന്‍ എന്നിവര്‍ സംസാരിച്ചു.