സമ്പൂര്‍ണ സി.എഫ്.എല്‍. തിളക്കത്തില്‍ ചെറിയാക്കര ഗ്രാമം

Posted By : ksdadmin On 9th November 2013


 

 
 
ചീമേനി: കുട്ടികളിലൂടെ വൈദ്യുതി മിച്ചംവെച്ച ചെറിയാക്കര ഇനി സമ്പൂര്‍ണ സി.എഫ്.എല്‍. ഗ്രാമം. പൊതാവൂര്‍ എ.യു.പി. സ്‌കൂള്‍ സീഡ് ക്ലബിന്റെ 'നാളേക്കിത്തിരി ഊര്‍ജം' പദ്ധതിയില്‍ 3939 യൂണിറ്റ് വൈദ്യുതി മിച്ചംവെച്ച ഗ്രാമത്തിന് വൈദ്യുത വകുപ്പില്‍നിന്ന് 1270 ബള്‍ബുകള്‍ക്ക് അനുമതിയായി.
 ഗ്രാമത്തിലെ 447 വീടുകളില്‍ നടത്തിയ സര്‍വേയില്‍ 1270 സാധാരണ ബള്‍ബുകള്‍ ഉപയോഗിക്കുന്നതായി കണ്ടെത്തിയിരുന്നു. ഇവര്‍ക്ക് ബള്‍ബ് അനുവദിക്കാന്‍ സീഡ് കോ ഓര്‍ഡിനേറ്റര്‍ കെ.എം.അനില്‍കുമാറിന്റെ നേതൃത്വത്തില്‍ കുട്ടികള്‍ വൈദ്യുതിമന്ത്രിക്ക് നിവേദനം നല്‍കി.
വൈദ്യുതിവകുപ്പിന്റെയും എനര്‍ജി മാനേജ്‌മെന്റ് കൗണ്‍സിലിന്റെയും വിവിധ തലങ്ങളിലെ ചര്‍ച്ചക്കുശേഷമാണ് ചെറിയാക്കര ഗ്രാമത്തിന് 1270 സി.എഫ്.എല്ലുകള്‍ അനുവദിക്കാന്‍ തീരുമാനിച്ചതെന്ന് കാസര്‍കോട് ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ ബിപിന്‍ ശങ്കര്‍ അറിയിച്ചു.