മൊഗ്രാല്‍-പുത്തൂര്‍ കൈകോര്‍ത്തു; ലവ് പ്ലാസ്റ്റിക് നാടാകെ പരന്നു

Posted By : ksdadmin On 9th November 2013


 മൊഗ്രാല്‍-പുത്തൂര്‍:പ്ലാസ്റ്റിക് പുനരുപയോഗത്തിന് മാതൃഭൂമി സീഡ് പദ്ധതിയുടെ ഭാഗമായുള്ള ലവ് പ്ലാസ്റ്റിക് പദ്ധതി മൊഗ്രാല്‍-പുത്തൂര്‍ ഏറ്റെടുത്തു. ഓണാവധിക്കാലത്ത് വിദ്യാര്‍ഥികള്‍ക്കായി തയ്യാറാക്കിയ സമ്മാനപദ്ധതിയില്‍ രക്ഷിതാക്കളും കൈകോര്‍ക്കുകയായിരുന്നു. പദ്ധതിയിലേക്ക് കൂടുതല്‍ പ്ലാസ്റ്റിക് ശേഖരിക്കാന്‍ കുട്ടികള്‍ക്കൊപ്പം രക്ഷിതാക്കളും മത്സരിച്ചു. ശുചീകരിച്ച് കൃത്യമായി വേര്‍തിരിച്ച പ്ലാസ്റ്റിക് പുനരുപയോഗിക്കാമെന്ന സന്ദേശം നാട് ഉള്‍ക്കൊള്ളുകയായിരുന്നു.

ഒമ്പതുദിവസത്തിനുള്ളില്‍ 94 കിലോഗ്രാം പ്ലാസ്റ്റിക് കുപ്പികള്‍ കുട്ടികള്‍ ശേഖരിച്ചു. ഏഴാംതരത്തിലെ സയ്യദ് ഫത്താഹുദീന്‍ 779 കുപ്പികള്‍ ശേഖരിച്ച് ഒന്നാംസ്ഥാനം നേടി. ഒന്നാംതരത്തിലെ ഗഫൂര്‍ സിനഫ്, ഫാത്തിമത്ത് ഹിബ എന്നിവര്‍ 405 എണ്ണം വീതവും ഒമ്പതാംതരത്തിലെ എം.എ.മുഹമ്മദ്കുഞ്ഞി 207ഉം ശേഖരിച്ചു.
മായിപ്പാടി ഡയറ്റ് മുന്‍ പ്രിന്‍സിപ്പല്‍ സി.എന്‍.ബാലകൃഷ്ണന്‍ സമ്മാനങ്ങള്‍ നല്‍കി. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് നജ്മാ കാദര്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. പി.ബി.അബ്ദുല്‍ റഹിമാന്‍ അധ്യക്ഷതവഹിച്ചു. 
ഗാന്ധിജയന്തി ആഘോഷത്തിന്റെ ഭാഗമായി ക്ലബ് അധ്യാപകര്‍ക്കായി സംഘടിപ്പിച്ച ക്വിസ്സില്‍ രാജേഷ് കടപ്പള്ളി ജേതാവായി. വിചിത്രകുമാര്‍, സി.രാമകൃഷ്ണന്‍ എന്നിവര്‍ രണ്ടും മൂന്നും സ്ഥാനം നേടി.
യുവകവി രവീന്ദ്രന്‍ പാടിയുടെ 'വാക്കുല' എന്ന പുസ്തകം യങ് ചാലഞ്ചേഴ്‌സ് ഭാരവാഹികള്‍ സ്‌കൂള്‍ ലൈബ്രറിക്ക് നല്‍കി.
പ്രിന്‍സിപ്പല്‍ കെ.രമേഷ, പ്രഥമാധ്യാപകന്‍ മഹാലിങ്കേശ്വര്‍ രാജ്, മാഹിന്‍ കുന്നില്‍, അബ്ദുല്ല നീലഗിരി, അധ്യാപകരായ കെ.വേണുഗോപാല്‍, ചെല്ലപ്പന്‍, അബ്ദുല്‍ ഹമീദ്, സുരേന്ദ്രന്‍, രാജേഷ്, യങ് ചാലഞ്ചേഴ്‌സ് പ്രതിനിധികളായ കെ.ബി.അഷ്‌റഫ്, അംസു മേനത്ത്, സഫുവാന്‍, സാഹിര്‍ എന്നിവര്‍ സംസാരിച്ചു. ലവ് പ്ലാസ്റ്റിക് പദ്ധതിയില്‍ വിജയികളായവര്‍ക്കുള്ള സമ്മാനം കുന്നില്‍ യങ് ചാലഞ്ചേഴ്‌സ് ക്ലബും കാസര്‍കോട് റോയല്‍ സില്‍ക്‌സും സംയുക്തമായാണ് സ്‌പോണ്‍സര്‍ചെയ്തത്.