അമ്പലപ്പാറ: പകര്‍ച്ചവ്യാധിക്കെതിരെ ബോധവത്കരണവുമായി ചെറുമുണ്ടശ്ശേരി യു.പി. സ്കൂളിലെ സീഡ് ക്ലബ്ബ് അംഗങ്ങള്‍. സ്കൂളിലെ റെഡ്‌ക്രോസ് യൂണിറ്റിന്റെ സഹകരണത്തോടെയാണ് "ജാഗ്രത' എന്ന പേരില്‍ ബോധവത്കരണം ആരംഭിച്ചിരിക്കുന്നത്. പകര്‍ച്ചവ്യാധികള്‍ക്കെതിരായ സന്ദേശങ്ങള്‍ തയ്യാറാക്കി വീടുകളിലെത്തിക്കുന്ന പരിപാടിക്കാണ് സ്കൂളിലെ ഹരിതം സീഡ് ക്ലബ്ബ് അംഗങ്ങള്‍ നേതൃത്വം നല്‍കുക. വിദ്യാര്‍ഥികള്‍ നല്‍കിയ ശുചിത്വസന്ദേശം സ്വീകരിച്ച് പഞ്ചായത്തംഗം മുഹമ്മദ് കാസിം പരിപാടി ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക കെ.ഇന്ദിര, കെ.ഉണ്ണി, കെ.വേലായുധന്‍, പി.പി.സത്യനാരായണന്‍, ടി.പ്രകാശ്, സീഡ് കോ-ഓര്‍ഡിനേറ്റര്‍ എന്‍.അച്യുതാനന്ദന്‍ എന്നിവര്‍ നേതൃത്വം നല്‍കി.