കണ്ടോന്താര്‍ യു.പി.യില്‍ ഇലയറിവ് ഭക്ഷ്യമേള

Posted By : knradmin On 9th November 2013


 പിലാത്തറ: പറമ്പിലും പാടത്തും വഴിയരികിലുമുള്ള സസ്യങ്ങളുടെ ഇലകള്‍ സ്വാദിഷ്ടവിഭവങ്ങളാണെന്ന തിരിച്ചറിവുമായി വിദ്യാര്‍ഥികള്‍ പാചകംചെയ്തു. 

     കണ്ടോന്താര്‍ ഇടമന യു.പി.സ്‌കൂള്‍ സീഡ് ക്ലബ്ബിന്റെ ഇലയറിവ് ഭക്ഷ്യമേളയിലാണ് ഇലക്കറികളുടെയും വിഭവങ്ങളുടെയും സദ്യയൊരുക്കിയത്. താള്‍, തകര, മുത്തിള്‍, ഇരഞ്ഞി, ചെറൂള, പച്ചമുളക് ഇല, രസച്ചെടിയില തുടങ്ങി ലഭ്യമായ ഇലകളെല്ലാം കുട്ടികള്‍ ശേഖരിച്ച് ഇലക്കറി മുതല്‍ ദോശ, അട, വട തുടങ്ങിയ സ്വാദിഷ്ടവിഭവങ്ങള്‍ തയ്യാറാക്കി. വിഭവങ്ങള്‍ ഉണ്ടാക്കുന്ന രീതികളടക്കം പ്രദര്‍ശിപ്പിച്ച വിദ്യാര്‍ഥികള്‍ മേളയെക്കുറിച്ചൊരു കൈയെഴുത്ത് പുസ്തകവും തയ്യാറാക്കി. എ.ഇ.ഒ. വി.വി.രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. എ.വിജയന്‍ അധ്യക്ഷത വഹിച്ചു. ഡയറ്റ്ഫാക്കല്‍റ്റി എം.തമ്പാന്‍, ടി.ശ്രീകല, വി.വി.സുലോചന എന്നിവര്‍ സംസാരിച്ചു. പ്രഥമാധ്യാപിക പി.ഉഷ സ്വാഗതവും സീഡ് കോ-ഓര്‍ഡിനേറ്റര്‍ ടി.കെ.ദാമോദരന്‍ നമ്പൂതിരി നന്ദിയും പറഞ്ഞു.