കണ്ടലിനെ അറിഞ്ഞ്, പൊക്കുടനെ കണ്ട് തലശ്ശേരിയിലെ കുട്ടികള്‍

Posted By : knradmin On 9th November 2013


 പഴയങ്ങാടി: കണ്ടല്‍ക്കാടുകളുടെ തോഴന്‍ കല്ലേന്‍ പൊക്കുടനെ തലശ്ശേരി സേക്രഡ് ഹാര്‍ട്ട് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സീഡ് ക്ലബ്ബംഗങ്ങള്‍ സന്ദര്‍ശിച്ചു.

     കണ്ടല്‍ക്കാടുകള്‍ വച്ചുപിടിപ്പിച്ചും സംരക്ഷിച്ചും സേവനം ചെയ്യുന്ന പ്രകൃതിസ്‌നേഹിയെയും അദ്ദേഹത്തിന്റെ കണ്ടല്‍ക്കാടുകളെയും അടുത്തറിയുക എന്നതായിരുന്നു ലക്ഷ്യം.കണ്ടല്‍ക്കാടുകളുടെ പ്രാധാന്യത്തെക്കുറിച്ചും പ്രത്യേകതകളെക്കുറിച്ചും കുട്ടികള്‍ ചോദിച്ചറിഞ്ഞു. ഭ്രാന്തന്‍കണ്ടല്‍, ചുള്ളിക്കണ്ടല്‍, കുറ്റിക്കണ്ടല്‍, പൂക്കണ്ടല്‍ തുടങ്ങി ഇരുപത്തിരണ്ടോളം കണ്ടലുകള്‍ പഴയങ്ങാടിയിലുണ്ട്.പഴയങ്ങാടി ഗ്രാമത്തിന്റെ പുഴയോരത്ത് അദ്ദേഹം നട്ടുപിടിപ്പിച്ച കണ്ടല്‍ക്കാടുകള്‍ കുട്ടികള്‍ കണ്ടറിഞ്ഞു.
പി.ടി.എ. പ്രസിഡന്റ് സെല്‍വന്‍ മേലൂര്‍, ലോക്കല്‍ മാനേജര്‍ സി.മരിയ ജീന, സീഡ് കോ ഓര്‍ഡിനേറ്റര്‍ ലിസമ്മ തോമസ്, സ്റ്റാഫ് സെക്രട്ടറി ലൂസി ജേക്കബ്, ബിന്ദു ജോയ്, വിദ്യാര്‍ഥികളായ വേദവിക്രം, റോഷ്‌ന റിജില്‍, അമൃത, ഷഹല എന്നിവര്‍ നേതൃത്വം നല്‍കി.