തിരുമേനി: മാതൃഭൂമി സീഡ് പുരസ്‌കാരജേതാക്കള്‍ നാടിന്റെ അഭിമാനമാണെന്നും പദ്ധതി മാതൃകാപരമാണെന്നും നടന്‍ അനൂപ് ചന്ദ്രന്‍ പറഞ്ഞു. തിരുമേനി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മാതൃഭൂമി കണ്ണൂര്‍ ജില്ലാതല സീഡ് പുരസ്‌കാരവിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തൊപ്പിപ്പാള തലയില്‍വെക്കാന്‍ മടിച്ചാല്‍ നാളെ പിച്ചപ്പാള കൈയിലെടുക്കേണ്ടിവരുമെന്ന് അനൂപ് ചന്ദ്രന്‍ നിറഞ്ഞ സദസ്സിനെ ഓര്‍മ്മിപ്പിച്ചു.
ഭക്ഷ്യക്ഷാമവും വിഷലിപ്തമായ ഭക്ഷ്യവസ്തുക്കളുമാണ് നാളെയുടെ വെല്ലുവിളികള്‍. കീടനാശിനികള്‍തളിച്ച പച്ചക്കറികള്‍ വില്പനയ്ക്കും കീടനാശിനി തളിക്കാത്ത പച്ചക്കറികള്‍ സ്വന്തം ഉപയോഗത്തിനും കൃഷിചെയ്യുന്ന തമിഴ്‌നാട്ടിലെ കര്‍ഷകരില്‍നിന്ന് നാം പാഠംപഠിക്കണമെന്നും ജൈവകൃഷിയിലേക്ക് തിരിയേണ്ട കാലം അതിക്രമിച്ചെന്നും ഭക്ഷ്യസ്വരാജ് സംസ്ഥാന പ്രസിഡന്റായ അദ്ദേഹം പറഞ്ഞു.
ചടങ്ങ് ജനപങ്കാളിത്തംകൊണ്ടും ഹരിതകാഴ്ചകള്‍കൊണ്ടും ശ്രദ്ധനേടി. പ്ലാസ്റ്റിക്കിനെ പടിയിറക്കി കുരുത്തോലകളും പച്ചിലകളുംകൊണ്ട് ഒരുക്കിയ അലങ്കാരങ്ങള്‍ ചടങ്ങിന് പകിട്ടേകി. ഫെഡറല്‍ ബാങ്കാണ് സീഡ് പദ്ധതിയില്‍ മാതൃഭൂമിയുടെ പങ്കാളി.
കൈയടികള്‍ക്കുനടുവില്‍ സീഡ് ജേതാക്കള്‍ പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി.
ജില്ലയില്‍ ശ്രേഷ്ഠ ഹരിതവിദ്യാലയമായി തിരഞ്ഞെടുക്കപ്പെട്ട തിരുമേനി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കണ്ണൂര്‍ വിദ്യാഭ്യാസജില്ലയില്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടിയ കൊട്ടില ജി.എച്ച്.എസ്.എസ്. , ചെറുകുന്ന് ഗവ. ഗേള്‍സ് വി.എച്ച്.എസ്.എസ്., തലശ്ശേരി വിദ്യാഭ്യാസ ജില്ലയില്‍ ഒന്നാംസ്ഥാനവും സംസ്ഥാനതലത്തില്‍ കാര്‍ഷികപ്രവര്‍ത്തനത്തില്‍ പ്രത്യേക പുരസ്‌കാരവും നേടിയ പെരിങ്ങത്തൂര്‍ എന്‍.എ.എം.എച്ച്.എസ്.എസ്., വിദ്യാഭ്യാസജില്ലാതലത്തില്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടിയ കൂത്തുപറമ്പ് ഹൈസ്‌കൂള്‍, ഇരിട്ടി കീഴൂര്‍ വാഴുന്നവേഴ്‌സ് യു.പി.സ്‌കൂള്‍, പ്രത്യേക പ്രോത്സാഹന സമ്മാനങ്ങള്‍ ലഭിച്ച കണ്ണൂര്‍ ജില്ലയിലെ മാത്തില്‍ ജി.എച്ച്.എസ്.എസ്, വെങ്ങര പ്രിയദര്‍ശിനി യു.പി., ചപ്പാരപ്പടവ് എച്ച്.എസ്.എസ്, പുളിങ്ങോം, ജി.വി.എച്ച്.എസ്.എസ്, പയ്യാമ്പലം ഉര്‍സുലിന്‍ സീനിയര്‍ സെക്കന്‍ഡറി സ്‌കൂള്‍, കണ്ണൂര്‍ അമൃതവിദ്യാലയം, തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ അമ്പായത്തോട് യു.പി.സ്‌കൂള്‍, മാഹി ജവഹര്‍ നവോദയ വിദ്യാലയം, കൂത്തുപറമ്പ് സൗത്ത് യു.പി.സ്‌കൂള്‍, മാങ്ങാട്ടിടം യു.പി.സ്‌കൂള്‍, മട്ടന്നൂര്‍ കയനി യു.പി.സ്‌കൂള്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ അനൂപ് ചന്ദ്രനില്‍നിന്ന് ഉപഹാരങ്ങള്‍ ഏറ്റുവാങ്ങി.
മികച്ച സീഡ് കോ ഓര്‍ഡിനേറ്റര്‍മാരായി തിരഞ്ഞെടുക്കപ്പെട്ട കണ്ണൂര്‍ ഉര്‍സുലിന്‍ സീനിയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപിക ജീന വാമന്‍ കൂത്തുപറമ്പ്, രാജന്‍ കുന്നുമ്പ്രേന്‍, ജെം ഓഫ് സീഡായി തിരഞ്ഞെടുക്കപ്പെട്ട മാത്തില്‍ എന്‍.എസ്.എസ്സിലെ ഐശ്വര്യബാനു, നെരുവമ്പ്രം യു.പി.യിലെ അഭിനന്ദ് എം.വി., പെരിങ്ങത്തൂര്‍ എന്‍.എ.എം.എച്ച്.എസ്.എസ്സിലെ അസ്‌ന വര്‍ഗീസിനുവേണ്ടി സഹോദരി റിന ഫാത്തിമ എന്നിവര്‍ പുരസ്‌കാരം ഏറ്റുവാങ്ങി. ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് റോഷി ജോസ് അധ്യക്ഷനായിരുന്നു. മാതൃഭൂമി സീഡ് കോ ഓര്‍ഡിനേറ്റര്‍ സി.സുനില്‍കുമാര്‍ പദ്ധതി വിശദീകരണം നടത്തി.
വൃക്ഷത്തൈകളുടെ വിതരണം ജില്ലാ പഞ്ചായത്തംഗം ഇ.പി.കരുണാകരന്‍ നിര്‍വഹിച്ചു. ഭക്ഷ്യസ്വരാജ് കണ്‍വീനര്‍ സണ്ണി പൈകട പരിസ്ഥിതിസന്ദേശം നല്കി. കണ്ണൂര്‍ ഡി.ഇ.ഒ. എം.അബ്ദുള്‍ കരീം, ഫെഡറല്‍ ബാങ്ക് എ.ജി.എം. പി.വി.കുഞ്ഞപ്പന്‍, ജനപ്രതിനിധികളായ ശാന്ത ഗോപി, ടി.കെ.കുര്യന്‍, സതീശന്‍ കാര്‍ത്തികപ്പള്ളില്‍, കെ.രാജന്‍, കെ.എസ്.ഗോപി, വി.ഭാര്‍ഗവി, പ്രഥമാധ്യാപിക എം.കെ.ഷൈലജ, പി.എം.സെബാസ്റ്റ്യന്‍, ജോസഫ് മുള്ളന്‍മട, വി.എന്‍.ഗോപി, മോഹനന്‍ പലേരി, കെ.കെ.ജോയി, വിത്സന്‍ ഇടക്കര, ജൂബി ടൈറ്റസ്, കെ.എസ്.മധു, സനൂപ് അഗസ്റ്റ്യന്‍, ശ്രേഷ്ഠ ഹരിതവിദ്യാലയമായ തിരുമേനി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സീഡ് കോ ഓര്‍ഡിനേറ്റര്‍ സി.പി.കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.
പി.ടി.എ. പ്രസിഡന്റ് കെ.എം.രാജേന്ദ്രന്‍ സ്വാഗതവും വൈസ് പ്രസിഡന്റ് ജി.പ്രദീപ്കുമാര്‍ നന്ദിയും പറഞ്ഞു.