തലശ്ശേരി:ബി.ഇ.എം.പി. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ സീഡ് ക്ലബിന്റെ നേതൃത്വത്തില്‍ 'ഇലയറിവ്' സംഘടിപ്പിച്ചു. നാട്ടിലകളുടെ ഭക്ഷ്യയോഗ്യതയെയും ഔഷധഗുണത്തെയും കുറിച്ച് സജീവന് കാവുങ്കര ക്ലാസെടുത്തു.
കോ-ഓര്‍ഡിനേറ്റര്‍മാരായ സി.കെ.ഗീതാഭായ്, ബേബി വിനിത എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി. സ്കൂള്‍വളപ്പില്‍ ഇലകളുടെ പ്രദര്‍ശനവും സംഘടിപ്പിച്ചു.