വള്ളികുന്നം: പരിസ്ഥിതിക്ക് കോട്ടമുണ്ടാകുന്ന പ്ലാസ്റ്റിക് ഒഴിവാക്കാന്‍ വള്ളികുന്നം എ.ജി.ആര്‍.എം. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ "മാതൃഭൂമി' സീഡ്ക്ലബ്ബ് പേപ്പര്‍ ക്യാരിബാഗുകള്‍ തയ്യാറാക്കുന്നു.
ബാഗ് നിര്‍മാണത്തില്‍ താത്പര്യമുള്ള 250 ഓളം വിദ്യാര്‍ഥികള്‍ക്ക് കഴിഞ്ഞദിവസം പരിശീലനം നല്കി. ചേപ്പാട് എക്കോഗ്രീന്‍ ബാഗ്‌സിലെ എസ്.രാജീവ്കുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശീലനം.
ആദ്യഘട്ടമായി സ്കൂളിലും വിദ്യാര്‍ഥികളുടെ വീടുകളിലും പ്ലാസ്റ്റിക് ബാഗുകള്‍ക്ക് പകരം പേപ്പര്‍ ബാഗുകള്‍ ഉപയോഗിക്കാനാണ് ലക്ഷ്യം. പിന്നീട് പുറത്തുള്ള കടകളിലും മറ്റ് വാണിജ്യസ്ഥാപനങ്ങളിലും വില്പന നടത്താനും സീഡ് ക്ലബ്ബിന് പദ്ധതിയുണ്ട്.
ഹെഡ്മിസ്ട്രസ് എസ്.നിര്‍മലകുമാരി, പ്രിന്‍സിപ്പല്‍ എസ്.രാജേശ്വരി, സീഡ് കോ ഓര്‍ഡിനേറ്റര്‍ വി.മനോജ്കുമാര്‍, സ്കൂള്‍ അധ്യാപകന്‍ ആര്‍.രഘുനാഥ് എന്നിവര്‍ പേപ്പര്‍ ബാഗ് നിര്‍മാണ പരിശീലനത്തിന് നേതൃത്വം നല്കി.