സീഡ്ക്ലബ്ബിന്റെ നേതൃത്വത്തില്‍ ശുചിത്വ ബോധവത്കരണം

Posted By : Seed SPOC, Alappuzha On 13th July 2013


കായംകുളം: കായംകുളം ശ്രീവിഠോബാ ഹൈസ്കൂള്‍ "മാതൃഭൂമി' സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ആരോഗ്യ ശുചിത്വ ബോധവത്കരണ പരിപാടി ആരംഭിച്ചു.സ്കൂളിനോടു ചേര്‍ന്നുള്ള നഗരസഭാ വാര്‍ഡുകളില്‍ ഭവന സന്ദര്‍ശനം നടത്തി ഉറവിടമാലിന്യ സംസ്കരണം, കൊതുകു നശീകരണം ഉള്‍പ്പെടെയുള്ള ആരോഗ്യ സംരക്ഷണ പ്രവര്‍ത്തനങ്ങളെപ്പറ്റി ബോധവത്കരണം നടത്തും. ഇതിനായി വിദ്യാര്‍ഥികള്‍ക്ക് ബോധവത്കരണ ക്ലാസ്സും നടത്തി.നഗരസഭാ ചെയര്‍പേഴ്‌സണ്‍ അമ്പിളി സുരേഷ് പദ്ധതി ഉദ്ഘാടനം ചെയ്തു. സ്കൂള്‍ മാനേജര്‍ ജി.വിഠളദാസ് അധ്യക്ഷത വഹിച്ചു. ജെ.പ്രദീപ്കുമാര്‍, അനില്‍കുമാര്‍, ആര്‍.രാജേഷ്കമ്മത്ത്, പൂര്‍ണിമ ജി. പ്രഭു എന്നിവര്‍ പ്രസംഗിച്ചു. ഹെഡ്മിസ്ട്രസ് സുഭദ്രക്കുഞ്ഞമ്മ സ്വാഗതവും സീഡ് കോ-ഓര്‍ഡിനേറ്റര്‍ കെ.ഹരികുമാര്‍ നന്ദിയും പറഞ്ഞു.