ഓയൂര്‍: വെളിയം ടി.വി.ടി.എം. സ്‌കൂളിലെ സീഡ് ക്ലബിന്റെ നേതൃത്വത്തില്‍ ജലസംരക്ഷണ സെമിനാര്‍ നടന്നു.
സെമിനാര്‍ വാട്ടര്‍ അതോറിറ്റി അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മോഹന്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. മഴവെള്ളം സംഭരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് കുട്ടികളെ ബോധ്യപ്പെടുത്തി. ഭൂമി 71 ശതമാനം ജലത്താല്‍ ചുറ്റപ്പെട്ടിരിക്കുന്നുവെന്നും അതില്‍ പോയന്റ് മൂന്ന് ശതമാനം മാത്രമേ ശുദ്ധജലം ഉള്ളൂഎന്നും അദ്ദേഹം പറഞ്ഞു.
ഇത് സംരക്ഷിക്കേണ്ടത് ലോകത്തിലെ ഓരോ മനുഷ്യന്റേയും കടമയാണെന്ന് അദ്ദേഹം പറഞ്ഞു. മഴക്കുഴി നിര്‍മ്മാണം, മഴവെള്ളം മുറ്റത്ത് താഴാന്‍ അനുവദിക്കല്‍, തെങ്ങിന് തടം തുറക്കല്‍ മുതലായ പ്രവൃത്തിയിലൂടെ മഴവെള്ളം സംഭരിച്ച് ശുദ്ധജല ലഭ്യത നിലനിര്‍ത്തണമെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ കുട്ടികളെ ഉദ്‌ബോധിപ്പിച്ചു. ചടങ്ങില്‍ പി.ടി.എ. പ്രസിഡന്റ് അശോകന്‍ അധ്യക്ഷത വഹിച്ചു. സീഡ് കോ-ഓര്‍ഡിനേറ്റര്‍ രാജേശ്വരി രാജേന്ദ്രന്‍ സ്വാഗതവും അധ്യാപകന്‍ അനില്‍ പി.വര്‍ഗ്ഗീസ് നന്ദിയും പറഞ്ഞു.