അഞ്ചാലുംമൂട് സ്‌കൂളില്‍ കരനെല്‍ക്കൃഷി തുടങ്ങി

Posted By : klmadmin On 2nd November 2013


 കൊല്ലം: അഞ്ചാലുംമൂട് സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ മാതൃഭൂമി സീഡ് പരിസ്ഥിതി ക്യാമ്പും എന്‍.എസ്.എസ്. യൂണിറ്റും സംയുക്തമായി കരനെല്‍ക്കൃഷി ആരംഭിച്ചു.
സ്‌കൂള്‍ മുറ്റത്ത് രണ്ട് സെന്റ് സ്ഥലം വേലികെട്ടി തിരിച്ചാണ് കൃഷി ചെയ്യുന്നത്. നൂറ്റിയിരുപത് ദിവസംകൊണ്ട് വിളവെടുക്കാവുന്ന കാഞ്ചന എന്ന നെല്‍വിത്താണ് വിതച്ചിരിക്കുന്നത്. പനയം പാടശേഖര സെക്രട്ടറി സുഭാഷ്ചന്ദ്രന്‍ പിള്ളയുടെ നിര്‍ദ്ദേശപ്രകാരമാണ് കുട്ടികള്‍ കൃഷി ചെയ്യുന്നത്. കരനെല്‍ക്കൃഷിയുടെ വിത്ത് വിതയ്ക്കല്‍ ചടങ്ങിന്റെ ഉദ്ഘാടനം പി.ടി.എ. പ്രസിഡന്റ് ഡോ. രാജശേഖരന്‍ നിര്‍വ്വഹിച്ചു. പ്രിന്‍സിപ്പല്‍ എം.ഉഷ, ഹെഡ്മാസ്റ്റര്‍ കെ.പ്രസാദ്, സ്റ്റാഫ് സെക്രട്ടറി എസ്.സുഭാഷ്ബാബു, എന്‍.എസ്. എസ്. കോ-ഓര്‍ഡിനേറ്റര്‍ സൈനുഷ, സീഡ് കോ-ഓര്‍ഡിനേറ്റര്‍മാരായ ബിന്ദു, കൃഷ്ണകുമാര്‍ എന്നിവര്‍ പങ്കെടുത്തു.