ചടയമംഗലം: നിലമേല്‍ എം.എം. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ മാതൃഭൂമി സീഡ് യൂണിറ്റ് ചികിത്സയില്‍ കഴിയുന്ന രണ്ടരവയസ്സുകാരിക്ക് സഹായം നല്‍കി. തിരുവനന്തപുരം റീജണല്‍ കാന്‍സര്‍ സെന്ററില്‍ ചികിത്സയിലുള്ള നിലമേല്‍ കൊട്ടാരഴികത്ത് വീട്ടില്‍ നിയാസിന്റെ മകള്‍ അഖിബത്തിനാണ് അയ്യായിരം രൂപ സഹായം നല്‍കിയത്. പ്രിന്‍സിപ്പല്‍ സി.ഒ. ഷെര്‍ളിയുടെ അധ്യക്ഷതയില്‍ പി.ടി.എ. പ്രിസിഡന്റ് എം.ഹാഷിം തുക കൈമാറി. പി.ടി.എ. എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ചന്ദ്രബാബു, എം.സിറാജുദ്ദീന്‍, അധ്യാപകരായ ലീന ആര്‍.ചന്ദ്രന്‍, രാഖി പി.എസ്., അബ്ദുല്‍നിസാം, ജസീന, ശോഭ ചാക്കോ, ഷംല, സിന്ധു, സുജ, ബിനു കെ.പാപ്പച്ചന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സീഡ് കോ-ഓഡിനേറ്റര്‍ എം. ആര്‍. ഹാരിസ് സ്വാഗതവും ഷീബ എം. മാത്യു നന്ദിയും പറഞ്ഞു.