കടക്കരപ്പള്ളി ഗവണ്‍മെന്റ് യു.പി.ജി. സ്കൂളില്‍ നക്ഷത്രക്കാവ് ഉദ്ഘാടനം ചെയ്തു

Posted By : Seed SPOC, Alappuzha On 13th July 2013


ചേര്‍ത്തല: കടക്കരപ്പള്ളി ഗവണ്‍മെന്റ് യു.പി.ജി.സ്കൂളില്‍ മാതൃഭൂമി സീഡ് പദ്ധതിപ്രകാരമുള്ള നക്ഷത്രക്കാവ് ഒരുക്കുന്നു. പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി പൂര്‍വ്വ വിദ്യാര്‍ഥികളും വിദ്യാര്‍ഥികളും പി.ടി.എ. യും അധ്യാപകരും ചേര്‍ന്നാണ് നക്ഷത്രക്കാവ് സ്കൂള്‍ വളപ്പില്‍ ഒരുക്കുന്നത്. സ്കൂളിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായാണ്ന ക്ഷത്രക്കാവൊരുക്കുന്നത്.  പൂയ്യംതിരുനാള്‍ ഗൗരി പാര്‍വ്വതിബായി അരയാല്‍ നട്ട് കാവ് ഉദ്ഘാടനം ചെയ്തു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ജയിംസ് ചിങ്കുതറ, ശാന്തിഗിരി ആശ്രമം ജോയിന്റ് സെക്രട്ടറി സ്വാമി ഗുരുമിത്രന്‍, പി.ടി.എ.പ്രസിഡന്റ് ഡോ.കെ.വി.പ്രേംകുമാര്‍, ഹെഡ്മിസ്ട്രസ് എന്‍.സി.മിനി, സ്കൂള്‍ സീഡ് കോ-ഓര്‍ഡിനേറ്റര്‍ മോളി കെ.ടി., ഗ്രാമപ്പഞ്ചായത്ത് വൈസ്പ്രസിഡന്റ് സുഷമ സദാശിവന്‍, പഞ്ചായത്തംഗങ്ങളായ ടി.വി.ദേവദാസ്, ആര്‍.ജ്യോതിമോള്‍, മാതൃഭൂമി യൂണിറ്റ് മാനേജര്‍ സി.സുരേഷ്കുമാര്‍, ന്യൂസ് എഡിറ്റര്‍ എസ്.പ്രകാശ് തുടങ്ങിയവര്‍ പങ്കെടുത്തു. സ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ഥിയായ കെ.അനില്‍കുമാറിന്റെ നേതൃത്വത്തിലാണ് നക്ഷത്രക്കാവ് ഒരുക്കിയത്. എല്ലാ നക്ഷത്ര വൃക്ഷങ്ങളും കാവില്‍ നടുന്നുണ്ട്.