ചവറ:നീണ്ടകര സെന്റ് ആഗ്‌നസ് സ്‌കൂളില്‍ സീഡിന്റെ നേതൃത്വത്തില്‍ പച്ചക്കറിക്കൃഷിക്ക് തുടക്കമായി. കാര്‍ഷികസംസ്‌കാരത്തെ തിരിച്ചുകൊണ്ടുവരുകയെന്ന ലക്ഷ്യത്തോടെയാണ് പച്ചക്കറിവിത്ത് നട്ടത്. പി.ടി.എ. പ്രസിഡന്റ് ഷാന്‍ മുണ്ടകത്തില്‍ വിത്ത് നട്ട് പരിപാടി ഉദ്ഘാടനം ചെയ്തു.
നീണ്ടകര കൃഷി ഓഫീസര്‍ എസ്.മണിലാല്‍ കൃഷിയുടെ ശാസ്ത്രീയവശങ്ങളെപ്പറ്റി കുട്ടികള്‍ക്ക് വിശദീകരിച്ചുകൊടുത്തു. പ്രകൃതി, ജല, ഊര്‍ജ്ജ സംരക്ഷണത്തെപ്പറ്റി ജില്ലാ സീഡ് എക്‌സിക്യൂട്ടീവ് ഷെഫീഖ് ക്ലാസെടുത്തു. പ്രഥമാധ്യാപകന്‍ ജോസ് ജഫേഴ്‌സണ്‍, സ്‌കൂള്‍ സീഡ് കോ-ഓര്‍ഡിനേറ്റര്‍ ഫ്രാന്‍സി, അധ്യാപകരായ ജോസ് സ്റ്റീഫന്‍, പ്ലാസിഡ ഡിക്രൂസ്, മെര്‍ലിന്‍, പി.ടി.എ. പ്രതിനിധി ലീലാമണി എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം കൊടുത്തു. കഴിഞ്ഞ വര്‍ഷം നീണ്ടകര പഞ്ചായത്തില്‍ ഏറ്റവും നല്ല രീതിയില്‍ കൃഷി നടത്തി വിളവെടുത്തതിനുള്ള അംഗീകാരം നേടിയ സ്‌കൂള്‍ കൂടിയാണിത്.